Home LATEST NEWS malyalam പുതിയ വാർത്ത കഠിനമായ വയറുവേദനയുമായെത്തിയ ഒമ്പത് വയസുകാരന് മതിയായ ചികിത്സ നല്‍കിയില്ല; കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരെ പരാതി

കഠിനമായ വയറുവേദനയുമായെത്തിയ ഒമ്പത് വയസുകാരന് മതിയായ ചികിത്സ നല്‍കിയില്ല; കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരെ പരാതി

2
0

Source :- SIRAJLIVE NEWS

കോഴിക്കോട്| കോഴിക്കോട് മെഡിക്കല്‍ കോളജ് മാതൃ-ശിശു ആശുപത്രിക്കെതിരെ ആരോപണവുമായി ചികിത്സക്കെത്തിയ ഒമ്പത് വയസ്സുകാരന്റെ കുടുംബം. വയറുവേദനയ്ക്ക് ചികിത്സയ്‌ക്കെത്തിയ കുട്ടിക്ക് ഗ്യാസിന്റെ ഗുളിക നല്‍കി തിരിച്ചയച്ചെന്നാണ് പരാതി. അതികഠിനമായ വയറുവേദനയെ തുടര്‍ന്ന് നടക്കാന്‍ കഴിയാത്ത കുട്ടിയെ അഡ്മിറ്റാക്കി പരിശോധിക്കാന്‍ തയ്യാറായില്ല. ആവര്‍ത്തിച്ച് പറഞ്ഞിട്ടും സിടി സ്‌കാന്‍ എടുത്തില്ലെന്നും കുടുംബം ആരോപിച്ചു.

വീട്ടിലേക്ക് മടങ്ങിയ കുടുംബം കുട്ടിക്ക് വേദന മാറാത്തതിനാല്‍ പിറ്റേന്ന് മറ്റൊരു ഡോക്ടറെ സമീപിച്ചു. തുടര്‍ന്ന് നടത്തിയ സ്‌കാനിങ്ങില്‍ കുട്ടിയുടെ അപ്പന്‍ഡൈറ്റിസ് പൊട്ടി ഇന്‍ഫെക്ഷനായതായി കണ്ടെത്തി. തുടര്‍ന്ന് കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് പിറ്റേ ദിവസം സര്‍ജറി നടത്തി.

സംഭവത്തില്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ടിന് കുട്ടിയുടെ കുടുംബം പരാതി നല്‍കി. അന്വേഷണം നടക്കുകയാണെന്ന് സൂപ്രണ്ട് അറിയിച്ചു. ആരോഗ്യ മന്ത്രിക്കും മുഖ്യമന്ത്രിക്കും കുടുംബം ഇന്ന് പരാതി നല്‍കും.

Content Highlights:
A family alleged medical negligence at Kozhikode Medical College hospital after doctors prescribed gas pills for a child with a ruptured appendix. The nine-year-old boy later underwent urgent surgery at a private hospital. The family filed complaints with the hospital superintendent and the Health Minister.