Source :- SIRAJLIVE NEWS
കണ്ണൂര്‍| കണ്ണൂര്‍ എളയാവൂരില്‍ ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് അപകടം. ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം. സംരക്ഷണ ഭിത്തിയുടെ ഒരു ഭാഗത്തെ മണ്ണാണ് ഇടിഞ്ഞു വീണത്. നേരത്തെയും ഇവിടെ മണ്ണ് ഇടിഞ്ഞുവീണിരുന്നു.
നടുഭാഗം തുരന്ന് നിര്‍മ്മിച്ച പാതയായതിനാല്‍ ഇരു വശങ്ങളിലും വലിയ ഉയരത്തിലാണ് മണ്‍ ഭിത്തിയുള്ളത്. ഇതിന് മുന്നില്‍ സംരക്ഷണ ഭിത്തി ഉണ്ടായിരുന്നെങ്കിലും അത് അമര്‍ന്ന് മണ്ണ് ഇടിഞ്ഞിറങ്ങുകയായിരുന്നു. ഇതിന് മുകള്‍ ഭാഗത്ത് വീടുകളുള്ളതാണ് പ്രദേശവാസികള്‍ക്ക് ആശങ്ക.കൂടാതെ കോണ്‍ക്രീറ്റ് സംരക്ഷണ ഭിത്തിയില്‍ അടക്കം വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ട്.
Content Highlights:
A portion of the retaining wall on the national highway collapsed at Elayavoor in Kannur around 6 AM. The earth caved in from high earthen embankments causing panic among residents living above the slope. Cracks have also developed on the concrete retaining structure.




