Home rss national malayalam പുതിയ വാർത്ത കണ്ണൂര്‍ താബോറില്‍ ഉരുള്‍പൊട്ടിയതായി സംശയം; ഉദയഗിരി-താബോര്‍ ചുരം റോഡ് താല്‍ക്കാലികമായി അടച്ചു

കണ്ണൂര്‍ താബോറില്‍ ഉരുള്‍പൊട്ടിയതായി സംശയം; ഉദയഗിരി-താബോര്‍ ചുരം റോഡ് താല്‍ക്കാലികമായി അടച്ചു

4
0

Source :- SIRAJLIVE NEWS

കണ്ണൂര്‍|കണ്ണൂര്‍ താബോറിലെ തൊണ്ടിക്കുന്ന് ഭാഗത്ത് വനത്തിനുള്ളില്‍ വീണ്ടും ഉരുള്‍പൊട്ടിയതായി സംശയം. കാട്ടില്‍ നിന്ന് വലിയ തോതില്‍ മണ്ണും പാറക്കഷ്ണങ്ങളും വെള്ളവും കുത്തിയൊഴുകിയെത്തുന്നതായി നാട്ടുകാര്‍ പറഞ്ഞു. ഇതാണ് വനത്തിനുള്ളില്‍ ഉരുള്‍പൊട്ടിയതായി നാട്ടുകാര്‍ സംശയിക്കുന്നത്. പ്രദേശത്ത് അതിശക്തമായ മഴ തുടരുകയാണ്.

മുന്‍കരുതലിന്റെ ഭാഗമായി ആലക്കോട്ടുനിന്നും താബോറിലേക്ക് പോകുന്ന ഉദയഗിരി-താബോര്‍ ചുരം റോഡ് താല്‍ക്കാലികമായി അടച്ചു. ആഗസ്റ്റ് ഒന്നിനുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് നിരവധി പേര്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും മാറിയതിനാല്‍ വീടുകളില്‍ ആളുകള്‍ കുറവാണ്. വീടുകളില്‍ അവശേഷിക്കുന്ന ചുരുക്കം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. നിലവില്‍ പ്രദേശത്ത് അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

Content Highlights:
A suspected landslide occurred inside the forest at Thondikkunnu in Kannur’s Thabora amid heavy rain. Mud, rocks, and water flowed rapidly, prompting authorities to close the Udayagiri-Thabora ghat road. Officials urged safety and initiated moving remaining residents to safer locations.