Home LATEST NEWS malyalam പുതിയ വാർത്ത കനത്ത മഴ: മലപ്പുറം, കോഴിക്കോട്, ഇടുക്കി, പത്തനംതിട്ട, വയനാട്, പാലക്കാട്, കോട്ടയം, ആലപ്പുഴ ജില്ലകളിൽ ഇന്ന്...

കനത്ത മഴ: മലപ്പുറം, കോഴിക്കോട്, ഇടുക്കി, പത്തനംതിട്ട, വയനാട്, പാലക്കാട്, കോട്ടയം, ആലപ്പുഴ ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

2
0

Source :- SIRAJLIVE NEWS

മലപ്പുറം | കനത്ത മഴയെ തുടർന്ന് മലപ്പുറം, കോഴിക്കോട്, ഇടുക്കി, പത്തനംതിട്ട, വയനാട്, പാലക്കാട്, കോട്ടയം, ആലപ്പുഴ ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.  പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമാണെന്ന് വിവിധ ജില്ലാ കലക്ടർമാർ അറിയിച്ചു. മുൻകൂട്ടി നിശ്ചയിച്ച യൂണിവേഴ്സിറ്റി, പി എസ് സി പരീക്ഷകൾക്ക് (Kerala PSC Exam) മാറ്റമില്ല.

മദ്റസകൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്കും അവധി ബാധകമാണെന്ന് മലപ്പുറം കലക്ടറുടെ അറിയിപ്പിൽ പറയുന്നു. അങ്കണവാടികള്‍, ട്യൂഷന്‍ സെന്‍ററുകള്‍, സ്‌പെഷൽ‌ ക്ലാസുകൾ എന്നിവയ്ക്കും അവധി ബാധകമാണെന്ന് കോട്ടയം കല്ടർ അറിയിച്ചു.

റസിഡന്‍ഷ്യല്‍ സ്‌കൂളുകൾക്കും, റസിഡന്‍ഷ്യല്‍ കോളേജുകള്‍ക്കും അവധി ബാധകമല്ലെന്ന് വയനാട് കലക്ടർ അറിയിച്ചു.

കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളിലും മറ്റും ശക്തമായ മഴ പെയ്യുന്നതിനാലും, തുടർന്നും മഴ പ്രതീക്ഷിക്കുന്നതിനാലും, വെള്ളക്കെട്ടുള്ളതിനാലും ജില്ലയിലെ സ്കൂളുകൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ, പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിക്കുന്നതായി കോഴിക്കോട് കലക്ടറുടെ അറിയിപ്പിൽ വ്യക്തമാക്കി.

Content Highlights: Educational institutions in 7 Kerala districts get a holiday today due to heavy rain. University and PSC exams will be held as scheduled. Residential schools will function normally.