Source :- SIRAJLIVE NEWS
വയനാട് | അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട്ടിലേയ്ക്ക് അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്ന് ജില്ലാ കലക്ടര്‍ ഡി ആര്‍ മേഘശ്രീ . ജില്ലയില്‍ നിന്നുള്ള അന്തര്‍ സംസ്ഥാന യാത്രകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി.ജില്ലയില്‍ ശക്തമായ മഴ മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തിലാണ് നിയന്ത്രണം. കാലാവസ്ഥ മെച്ചപ്പെടുന്നത് വരെ നിയന്ത്രണം തുടരാനാണ് പോലീസ്, മോട്ടോര്‍ വാഹന വകുപ്പുകള്‍ക്ക് നിര്‍ദേശം.
കേന്ദ്ര കാലാവസ്ഥാ വകുപ്പ് വരും ദിവസങ്ങളില്‍ ജില്ലയില്‍ ശക്തമായ മഴ മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍ ജില്ലയിലേക്കും ജില്ലയ്ക്ക് പുറത്തേക്കും അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അധ്യക്ഷ കൂടിയായ ജില്ലാ കലക്ടര്‍അറിയിച്ചു.
അന്തര്‍ സംസ്ഥാനത്ത് നിന്നും ജില്ലയിലേയ്ക്ക് വരുന്ന വാഹനങ്ങള്‍ക്കും മറ്റ് ഹെവി വാഹനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് നീലഗിരി ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടതായും ജില്ലാ കലക്ടര്‍ അറിയിച്ചു
Content Highlights: Wayanad District Collector DR Meghasree urged people to avoid non-essential travel to the district due to extremely heavy rains. Inter-state travel restrictions have also been imposed in coordination with police and motor vehicle departments. The advisory remains active until weather improves.



