Home rss national malayalam പുതിയ വാർത്ത കന്നുകാലികളെ വെടിവച്ചു കൊന്ന് ഇറച്ചി കടത്തുന്ന സംഘത്തിലെ പ്രതി പിടിയില്‍

കന്നുകാലികളെ വെടിവച്ചു കൊന്ന് ഇറച്ചി കടത്തുന്ന സംഘത്തിലെ പ്രതി പിടിയില്‍

3
0

Source :- SIRAJLIVE NEWS

കൊല്ലം| എസ്റ്റേറ്റില്‍ മേയാന്‍ വിടുന്ന കന്നുകാലികളെ വെടിവച്ചു കൊന്ന് ഇറച്ചി കടത്തുന്ന സംഘത്തിലെ പ്രതി പോലീസ് പിടിയില്‍. ആയിരനല്ലൂര്‍ സ്വദേശി സജു സാബു (27 ) ആണ് ഏരൂര്‍ പോലീസിന്റെ പിടിയിലായത്. ഏരൂര്‍ ഓയില്‍പാം എസ്റ്റേറ്റില്‍ അതിക്രമിച്ചു കയറി കന്നുകാലികളെ വെടിവച്ചു കൊന്ന് ഇറച്ചി കടത്തി കൊണ്ടു പോകുന്ന സംഘത്തിലെ പ്രധാനപ്രതിയാണ് ഇയാള്‍.

കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്‍ഡ് ചെയ്തു. അഞ്ചല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ ജി ഗോപകുമാര്‍, അസിസ്റ്റന്റ് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ വിനോദ് കുമാര്‍, സിവില്‍ പോലീസ് ഓഫീസറായ മുരളീ കൃഷ്ണ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഏരൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതി ഒളിവില്‍ പോയിരുന്നു.പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.

Content Highlights: Eroor police arrested prime accused Saju Sabu for entering the Oil Palm Estate in Kollam, shooting grazing cattle, and smuggling their meat. The accused from Ayiranallur was caught following a tip-off after absconding. He was produced before the court and remanded into judicial custody.