Home rss national malayalam പുതിയ വാർത്ത കരിമ്പുലി വനം വകുപ്പ് സ്ഥാപിച്ച കെണിയില്‍ കുടുങ്ങി

കരിമ്പുലി വനം വകുപ്പ് സ്ഥാപിച്ച കെണിയില്‍ കുടുങ്ങി

2
0

Source :- SIRAJLIVE NEWS

കലഞ്ഞൂര്‍ | മാസങ്ങളായി കൂടല്‍, കലഞ്ഞൂര്‍ പഞ്ചായത്തിലെ എലിക്കോട്, കള്ളിപ്പാറ, ഇരുക്കുഴി, കുളത്തുമണ്‍ ഭാഗങ്ങളിലെ ജനവാസ മേഖലകളില്‍ വിഹരിച്ചിരുന്ന കരിമ്പുലി വനം വകുപ്പ് സ്ഥാപിച്ച കെണിയില്‍ കുടുങ്ങി.

പ്രദേശവാസികള്‍ കരിപുലിയുടെ അലര്‍ച്ച കേള്‍ക്കുകയും വിവരം വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തെങ്കിലും വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ കരിമ്പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കാന്‍ സാധിച്ചിരുന്നില്ല.

കുറ്റിക്കാടുകളും പാറക്കൂട്ടങ്ങളും നിറഞ്ഞ പ്രദേശമായതിനാല്‍ ഇവിടങ്ങളില്‍ വന്യമൃഗങ്ങള്‍ക്ക് ഒളിച്ചിരിക്കാന്‍ കഴിയുന്ന സാഹചര്യമാണുള്ളത്. പുലിയെ നാട്ടുകാരില്‍ ചിലര്‍ കണ്ടതായി പറഞ്ഞപ്പോഴും വനം വകുപ്പ് അധികൃതര്‍ കാര്യമായി ഗൗനിച്ചില്ല.

തുടര്‍ന്ന് നാട്ടുകാര്‍ ചിത്രം മൊബൈലില്‍ പകര്‍ത്തിയതോടെയാണ് വനം വകുപ്പ് കരിമ്പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കുകയും ഏതാനും ആഴ്ച്ചകള്‍ക്ക് മുമ്പ് പ്രദേശത്ത് കൂടുകള്‍ സ്ഥാപിക്കുകയും ചെയ്തത്. ആഴ്ച്ചകളോളം കൂട്ടില്‍ വീഴാതെ വനം വകുപ്പിനെയും നാട്ടുകാരെയും കബളിപ്പിച്ച് നടന്ന കരിമ്പുലി ഇന്ന് വൈകുന്നേരത്തോടെ കൂട്ടില്‍ അകപ്പെടുകയായിരുന്നു.

Content Highlights:
A black panther that roamed residential areas of Kalanjoor in Pathanamthitta for months has been trapped in a Forest Department cage. Residents caught the animal on camera after officials initially dismissed their claims. Forest authorities successfully captured the big cat on Friday evening.