Home rss national malayalam പുതിയ വാർത്ത കലോത്സവത്തിനിടെ സംഘര്‍ഷം; നാലുപേര്‍ അറസ്റ്റില്‍

കലോത്സവത്തിനിടെ സംഘര്‍ഷം; നാലുപേര്‍ അറസ്റ്റില്‍

6
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | കേരള ആരോഗ്യ-ശാസ്ത്ര സര്‍വകലാശാല സൗത്ത് സോണ്‍ കലോത്സവത്തിനിടയിലുണ്ടായ സംഘര്‍ഷത്തില്‍ പാരിപ്പള്ളി പോലീസ് കേസെടുത്തു. കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ വെച്ചു നടന്ന കലോത്സവത്തിനിടെ പുറത്ത് നിന്നുള്ളവര്‍ പ്രകോപനം കൂടാതെ വിദ്യാര്‍ഥികളെ അക്രമിച്ചുവെന്നാണ് എഫ് ഐ ആര്‍.

നാല് ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. പാരിപ്പള്ളി കോട്ടയ്‌ക്കേറം സ്വദേശികളായ വിഷ്ണു (38), രാജേഷ് (33), ദീപു കൃഷ്ണ (34), ആരോമല്‍ (29) എന്നിവരാണ് അറസ്റ്റിലായത്. കണ്ടാലറിയുന്ന 25 പേര്‍ക്കെതിരെ വധശ്രമത്തിനും കേസെടുത്തു. പുറത്തുനിന്ന് കുറച്ചുപേര്‍ എത്തി ഹോക്കി സ്റ്റിക്കും ക്രിക്കറ്റ് ബാറ്റും ഉപയോഗിച്ച് അക്രമിച്ചതായി കെ എസ് യു പ്രവര്‍ത്തകരുടെ പരാതിയിലാണ് കേസെടുത്തത്.

സംഘര്‍ഷത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് യൂണിയന്‍ ചെയര്‍മാന്‍ അമല്‍ദേവ് ഉള്‍പ്പെടെ ഇരുപതോളം വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിരുന്നു. കലോത്സവത്തില്‍ വിജയികളായ തിരുവനന്തപുരം മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികള്‍ സമാപന സമ്മേളനത്തില്‍ ബാനര്‍ ഉയര്‍ത്തിയതാണ് സംഘര്‍ഷത്തിലേക്കു നയിച്ചത്.

Content Highlights: Paripally police registered a case and arrested four DYFI activists over violence during the KUHS South Zone Kalolsavam at Parippally Medical College. Around 20 students, including Thiruvananthapuram Medical College Union Chairman Amaldev, were injured. The clash erupted over a banner issue.