Source :- SIRAJLIVE NEWS
കൊച്ചി |എറണാകുളം സൗത്ത് കളമശേരിയില്‍ ഓടിക്കൊണ്ടിരുന്ന ഥാര്‍ കത്തി നശിച്ചു. വൈകുന്നേരം ആരോട് സൗത്ത് കളമശേരി പോലീസ് സ്റ്റേഷന് സമീപമാണ് സംഭവം . വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ ഉടന്‍ പുറത്തിറങ്ങിയതിനാല്‍ ദുരന്തം ഒഴിവായി.
അന്യസംസ്ഥാനക്കാരനായ പ്രശാന്തും കുടുംബവും സഞ്ചരിച്ച വാഹനമാണ് പൂര്‍ണമായും കത്തി നശിച്ചത്. വാഹനത്തില്‍ നിന്ന് പുക വരുന്നത് കണ്ടതോടെ പ്രശാന്തവും കുടുംബവും വണ്ടിയില്‍ നിന്ന് ഇറങ്ങി മാറുകയായിരുന്നു.
കോഴിക്കോട് നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്നു ഇവര്‍. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് വന്‍കതാഗതക്കുരുക്ക് രൂപപ്പെട്ടിരിക്കുകയാണ്.







