Home rss national malayalam പുതിയ വാർത്ത ‘കഴിഞ്ഞ പത്ത് വര്‍ഷം പവര്‍കട്ട് ഇല്ലാതെ ഭരിക്കാന്‍ അറിയാവുന്ന ഒരു സര്‍ക്കാര്‍ ഉണ്ടായിരുന്നു’: വ്യാപാരി വ്യവസായി...

‘കഴിഞ്ഞ പത്ത് വര്‍ഷം പവര്‍കട്ട് ഇല്ലാതെ ഭരിക്കാന്‍ അറിയാവുന്ന ഒരു സര്‍ക്കാര്‍ ഉണ്ടായിരുന്നു’: വ്യാപാരി വ്യവസായി ഏകോപന സമിതി

3
0

Source :- SIRAJLIVE NEWS

ആലപ്പുഴ | വെദ്യുതി പ്രതിസന്ധിയില്‍ സംസ്ഥാന സര്‍ക്കാരിനെ കടന്നാക്രമിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. പക്വതയില്ലാത്ത മന്ത്രിയാണ് വൈദ്യുതി വകുപ്പ് കൈകാര്യം ചെയ്യുന്നതെന്ന് സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര തുറന്നടിച്ചു. പവര്‍കട്ട് വ്യാപാര മേഖലയില്‍ ഇരുട്ടടിയായി മാറിയിരിക്കുകയാണ്. നിലവിലെ വൈദ്യുതി വകുപ്പ് മന്ത്രിയെ മാറ്റണം. പവര്‍കട്ട് ഇല്ലാതെ ഭരിക്കാന്‍ അറിയാവുന്ന ഒരു സര്‍ക്കാര്‍ കഴിഞ്ഞ പത്ത് വര്‍ഷം സംസ്ഥാനത്ത് ഉണ്ടായിരുന്നുവെന്നും രാജു അപ്‌സര പറഞ്ഞു.

‘ആധുനിക കാലഘട്ടത്തില്‍ എങ്ങനെയാണ് പവര്‍കട്ട് ഉണ്ടാകുന്നത്. പവര്‍കട്ടിന് ഒരു കാരണവുമില്ല. ഉണ്ടെങ്കില്‍ സര്‍ക്കാര്‍ വ്യക്തമാക്കണം. ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ പക്വതയില്ലാത്തയാളാണ് വൈദ്യുതി മന്ത്രി. മുഖ്യമന്ത്രി ഇടപെട്ട് അദ്ദേഹത്തിന് നിര്‍ദേശം നല്‍കുകയോ വകുപ്പ് അദ്ദേഹത്തില്‍ നിന്നും എടുത്ത് മാറ്റുകയോ ചെയ്യണം.’- രാജു അപ്സര പറഞ്ഞു.

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി വിലയിരുത്താന്‍ മന്ത്രി സണ്ണി ജോസഫ് അടിയന്തര യോഗം വിളിച്ചുചേര്‍ത്തതിനിടെയാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രതികരണം.

Content Highlights:
Vyapari Vyavasayi Ekopana Samithi highlighted that Kerala previously enjoyed a ten-year period without power cuts under efficient governance. The organization demanded continuous electricity to sustain trade and local commerce. They called on authorities to prevent future load shedding in the state.