Source :- SIRAJLIVE NEWS
കൊച്ചി| കാക്കനാട് ബസിടിച്ച് ഐടി ജീവനക്കാരി മരിച്ച കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. അപകടമുണ്ടാക്കിയ സ്വകാര്യ ബെഡ് ഡ്രൈവര്‍ ബിനോയ് ണ്ട് ലഹരി കേസ് ഉള്‍പ്പെടെ ഏഴ് കേസുകളില്‍ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്. ഡ്രൈവര്‍ അശ്രദ്ധമായും അമിത വേഗത്തിലും ബസ് ഓടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് എസിപി വ്യക്തമാക്കുന്നത്.
ഡ്രൈവറുടെ ലഹരി പരിശോധനയ്ക്കായി സാമ്പിളുകള്‍ അയച്ചിട്ടുണ്ട്. ബെസ് ഡ്രൈവര്‍മാര്‍ക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുമെന്നും വീഴ്ച വരുത്തുന്ന ബസ് ഉടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു.
ഇന്നലെയാണ് ബസ് ഇടിച്ച് ഐടി ജീവനക്കാരിയായ തൃശ്ശൂര്‍ സ്വദേശിനി അക്ഷര മരിച്ചത്. 29 വയസ്സായിരുന്നു. വീതി കുറഞ്ഞ റോഡില്‍ അരികുചേര്‍ന്നാണ് അക്ഷര നടന്നിരുന്നത്. അവിടേക്ക് പാഞ്ഞെത്തിയ ബസാണ് ജീവനെടുത്തത്. ജിമ്മില്‍ പോയി മടങ്ങവെയായിരുന്നു അക്ഷരയ്ക്ക് അപകടമുണ്ടായത്.
Content Highlights: Crucial details have emerged in the Kakkanad bus accident that killed IT employee Akshara. Police revealed driver Binoy is an accused in seven criminal cases, including drug offences. Authorities plan to mandate police clearance for bus drivers and penalize negligent owners.



