Home BUSINESS NEWS MALYALAM കാക്കനാട് സൈക്കിൾ 20 അടി താഴ്ച്ചയിലേക്ക് മറിഞ്ഞ് പന്ത്രണ്ടുകാരി മരിച്ച സംഭവം; സ്വമേധയാ കേസെടുത്ത് ബാലാവകാശ...

കാക്കനാട് സൈക്കിൾ 20 അടി താഴ്ച്ചയിലേക്ക് മറിഞ്ഞ് പന്ത്രണ്ടുകാരി മരിച്ച സംഭവം; സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ

2
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

എറണാകുളം കാക്കനാട് സൈക്കിൾ 20 അടി താഴ്ച്ചയിലേക്ക് മറിഞ്ഞ് പന്ത്രണ്ടുകാരി മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ. അടിയന്തര നടപടി സ്വീകരിക്കാൻ തൃക്കാക്കര നഗരസഭയ്ക്ക് നിർദ്ദേശം നൽകി.ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ അപകടസ്ഥലം സന്ദർശിച്ച ശേഷമാണ് നടപടി

മാവേലി പുരത്തെ ഫ്ലാറ്റ് സമുച്ചയത്തിലായിരുന്നു അപകടം. രിഹാന കാദറിൻ എന്ന ഏഴാം ക്ലാസുകാരിയും സഹോദരനും സൈക്കിൾ ഓടിക്കുകയായിരുന്നു. മണ്ണിട്ട് റോഡ് ഉയർത്തിയതിനുശേഷം അപകടകരമായ ഘടനയാണ് ഇവിടെ റോഡിന്റെത്. ഉയരത്തിൽ നിന്നും സൈക്കിൾ ഉൾപ്പെടെ റിഹാന താഴ്ചയിലേക്ക് മറിയുകയായിരുന്നു. പേരിനുമാത്രമുള്ള സംരക്ഷണഭിത്തി ഒരു കുഞ്ഞിന്റെ ജീവൻ കവർന്നു.

റോഡിന്റെ ഉയരം മണ്ണിട്ട് വർധിപ്പിച്ചപ്പോൾ തന്നെ സുരക്ഷിതമായ സംരക്ഷണഭിത്തി വേണമെന്ന് ആവശ്യപ്പെട്ട് നഗരസഭയ്ക്ക് കത്ത് നൽകിയിരുന്നുവെന്ന് ഫ്ലാറ്റിലെ താമസക്കാർ പറഞ്ഞിരുന്നു. റിഹാനയുടെ മരണത്തിന് പിന്നാലെ റോഡരികിൽ സംരക്ഷണഭിത്തി കെട്ടുന്ന ജോലികൾ ആരംഭിച്ചിരുന്നു. തൃക്കാക്കര നഗരസഭയുടെ തനത് ഫണ്ടിൽ നിന്ന് തുക വകയിരുത്തിയാണ് പണി ആരംഭിച്ചത്.