Source :- SIRAJLIVE NEWS
പത്തനംതിട്ട | പ്രളയത്തില്‍ നാശനഷ്ടം നേരിട്ട കര്‍ഷകരുടെ കാര്‍ഷിക വായ്പകള്‍ക്ക് മൊറോട്ടോറിയം പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് ആലോചിക്കുമെന്ന് മന്ത്രി ടി സിദ്ദീഖ് . വായ്പയെടുത്ത കര്‍ഷകര്‍ക്ക് എത്രമാത്രം നാശനഷ്ടമുണ്ടായെന്ന് സര്‍വേ നടത്തി റിപോര്‍ട്ട് നല്‍കാന്‍ ഉദ്യോസ്ഥന്മാരോട് നിര്‍ദേശിച്ചിട്ടുണ്ട്. വിഷയത്തില്‍ ആര്‍ ബി ഐ, നബാര്‍ഡ് ഉള്‍പ്പെടെ ബേങ്കിംഗ് പ്രതിനിധികളുടെ യോഗം കഴിഞ്ഞ ദിവസം കൃഷി, സഹകരണ മന്ത്രിമാരുടെ സാന്നിധ്യത്തില്‍ ചേര്‍ന്നിരുന്നു. നിലവിലെ വായ്പകളില്‍ മൊറോട്ടോറിയം നല്‍കുന്നതും പുതിയ വായ്പകള്‍ അനുവദിക്കുന്നതുമായ കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു.
ഉജ്ജീവനം പദ്ധതിയില്‍ കര്‍ഷകര്‍ക്കും വായ്പയെടുക്കാനാകും. വായ്പയുടെ പേരില്‍ കര്‍ഷകരെ ബുദ്ധിമുട്ടിക്കരുതെന്നും തിരിച്ചടവിന്റെ കാലദൈര്‍ഘ്യം വര്‍ധിപ്പിച്ചു നല്‍കാനും ബേങ്ക് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നാളെ മുഖ്യമന്ത്രിയുമായി ഇക്കാര്യങ്ങള്‍ ആലോചിക്കും. പ്രളയവുമായി ബന്ധപ്പെട്ട മാപ്പിംഗ് തയാറാക്കി നല്‍കാന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയോട് നിര്‍ദേശിച്ചിട്ടുണ്ട്. ഇത് ലഭിക്കുന്നതോടെ പ്രളയബാധിത പ്രദേശങ്ങള്‍ വേര്‍തിരിച്ച് തീരുമാനങ്ങള്‍ വേഗത്തിലാക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് 129 കോടി രൂപയുടെ കൃഷിനാശം ഉണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍. പ്രളയത്തിലുണ്ടായ കൃഷിനാശത്തെക്കുറിച്ച് രണ്ടു ദിവസത്തിനുള്ളില്‍ പ്രഥമ വിവര റിപോര്‍ട്ട് പൂര്‍ത്തിയാക്കും. കാര്‍ഷികോപകരണങ്ങള്‍ നശിച്ചത്, ബണ്ട് തകര്‍ന്നത് ഉള്‍പ്പെടെയുള്ളവയുടെ വിവരശേഖരണത്തിനായി സ്പെഷ്യല്‍ ഡ്രൈവ് നടത്തും. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലേക്ക് ഇതിനായി കൂടുതല്‍ ജീവനക്കാരെ നിയോഗിക്കും. മൂന്നാഴ്ചക്കുള്ളില്‍ ഇതിന്റെ പൂര്‍ണവിവരവും ലഭ്യമാക്കും. 100 കോടി രൂപയുടെ അടിയന്തര ധനസഹായം തേടി കേന്ദ്ര കൃഷി മന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്. പുനര്‍നടീല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പത്ത് കോടി രൂപ കൂടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും ടി സിദ്ദീഖ് പറഞ്ഞു.
കഴിഞ്ഞ പത്ത് വര്‍ഷമായി പ്രകൃതിക്ഷോഭത്തില്‍ കൃഷി നാശമുണ്ടായവര്‍ക്ക് നഷ്ടപരിഹാരം ലഭ്യമായിട്ടില്ല. 90 കോടി രൂപ കുടിശ്ശികയുണ്ട്. ഘട്ടംഘട്ടമായി ഇതു നല്‍കും. എന്നാല്‍ ഇക്കൊല്ലത്തെ പ്രളയ ദുരിതാശ്വാസം പ്രത്യേകമായി കണ്ട് സഹായം നല്‍കണമെന്നാണ് ഉദ്ദേശിക്കുന്നത്. വിളനാശത്തിനുള്ള സഹായം 25 ശതമാനം വര്‍ധിപ്പിച്ചിട്ടുണ്ട്.
ഇന്‍ഷ്വറന്‍സ് എടുത്തിട്ടില്ലാത്ത ചെറുകിട കര്‍ഷകര്‍ക്കും നഷ്ടപരിഹാരം നല്‍കുന്നത് സര്‍ക്കാര്‍ പരിഗണിക്കും. ഡിജിറ്റല്‍ സര്‍വേ നടന്ന പല പ്രദേശങ്ങളിലും വസ്തുവിന്റെ അതിര്‍ത്തിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ വന്നതിനാല്‍ ഭൂനികുതി അടയ്ക്കാന്‍ കഴിയാത്തവരുണ്ട്. ഇവരെ ഉള്‍പ്പെടെ ആനുകൂല്യം നല്‍കുന്നതില്‍ നിന്ന് മാറ്റിനിര്‍ത്തില്ല. പാട്ടക്കരാറിന്റെ പകര്‍പ്പുള്ളവര്‍ക്കും ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കും.
മഴക്കാലത്തിനു മുന്നോടിയായി ആരോഗ്യ വകുപ്പ് നടത്തുന്നതു പോലെ മുന്നൊരുക്കങ്ങള്‍ കൃഷി വകുപ്പും നടത്തും. ഡിസംബര്‍ മാസത്തില്‍ പ്രധാനപ്പെട്ട എല്ലാ വകുപ്പുദ്യോഗസ്ഥരെയും ജില്ലാ കലക്ടര്‍ വിളിച്ചുകൂട്ടി കാര്‍ഷിക മേഖലക്ക് സംരക്ഷണം നല്‍കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിക്കും. ജലസേചന വകുപ്പുമായി ചേര്‍ന്ന് നദികളിലെയും തോടുകളിലെയും മണ്ണും മാലിന്യങ്ങളും നീക്കി ഒഴുക്ക് സുഗമമാക്കും. കുട്ടനാട്ടിലെ ബണ്ടുകള്‍ ബലപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ എം എല്‍ എമാരായ പഴകുളം മധു, സി വി ശാന്തകുമാര്‍, കെ യു ജനീഷ് കുമാര്‍, ജില്ലാ കലക്ടര്‍ എ. നിസാമുദ്ദീന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി, വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണമല, നഗരസഭാ ചെയര്‍പേഴ്സണ്‍ സിന്ധു അനില്‍ പങ്കെടുത്തു.
Content Highlights:
Kerala is considering a moratorium on agricultural loans to support farmers. Minister T Siddique stated that debt relief measures are being evaluated. The initiative aims to alleviate financial distress across the state.




