Home rss national malayalam പുതിയ വാർത്ത കാര്‍ കണ്ടെയ്നര്‍ ലോറിയിലേക്ക് ഇടിച്ചു കയറി അപകടം; ദമ്പതികളും മൂന്ന് വയസ്സുകാരനായ മകനും മരിച്ചു

കാര്‍ കണ്ടെയ്നര്‍ ലോറിയിലേക്ക് ഇടിച്ചു കയറി അപകടം; ദമ്പതികളും മൂന്ന് വയസ്സുകാരനായ മകനും മരിച്ചു

2
0

Source :- SIRAJLIVE NEWS

മുംബൈ | മഹാരാഷ്ട്രയിലെ സമൃദ്ധി എക്‌സ്പ്രസ് വേയിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. നാസിക് സ്വദേശി പ്രതീക രാംകിസന്‍ ജഗ്ദാലെ, ഭാര്യ ശ്രേയ രാജേന്ദ്ര പാണ്ഡെ, ഇവരുടെ മൂന്ന് വയസ്സുള്ള മകന്‍ എന്നിവരാണ് മരിച്ചത്.

നാസിക്കില്‍ നിന്ന് ജല്‍നയിലേക്ക് കാറില്‍ യാത്ര ചെയ്യവേയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന മഹീന്ദ്ര എസ് യു വി കാര്‍ മുന്നിലുണ്ടായിരുന്ന കണ്ടെയ്‌നര്‍ ലോറിയുടെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. കാര്‍ ഓടിച്ചിരുന്ന പ്രതീക രാംകിസന്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ക്വിക്ക് റെസ്‌പോണ്‍സ് ടീം ആണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. സംഭവത്തില്‍ ദൗലത്താബാദ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Content Highlights:
Three members of a family from Nasik died in a horrific accident on the Samruddhi Expressway in Maharashtra. Their SUV rammed into a container lorry while traveling toward Jalna. Daulatabad police registered a case and initiated an investigation into the crash.