Source :- SIRAJLIVE NEWS
ന്യൂഡല്‍ഹി | കാലടി സര്‍വകലാശാലയില്‍ സസ്പെന്‍ഷനില്‍ കഴിയുന്ന വിദ്യാര്‍ഥികളുടെ ഹരജി സുപ്രീം കോടതി നാളെ പരിഗണിക്കും.
വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാനുള്ള അനുമതി നിഷേധിച്ച ഹൈക്കോടതി ഡിവിഷന് ബഞ്ച് ഉത്തരവിനെതിരെ എസ് എഫ് ഐ സുപ്രീം കോടതിയില്‍ സ്പെഷ്യല്‍ ലീവ് പെറ്റീഷന് നല്‍കിയിട്ടുണ്ട്. ഡിവിഷന് ഉത്തരവ് റദ്ദാക്കി വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്നും സിംഗിള്‍ ബഞ്ച് ഉത്തരവ് പുനഃസ്ഥാപിക്കണമെന്നുമാണ് ഹരജിയിലെ പ്രധാന ആവശ്യം. അഭിഭാഷകന് സുഭാഷ് ചന്ദ്രനാണ് എസ് എഫ് ഐ വിദ്യാര്‍ഥികള്‍ക്കായി ഹരജി ഫയല്‍ ചെയ്തത്.
ഇന്ന് മുതല്‍ ആരംഭിച്ച പരീക്ഷ എഴുതാന്‍ സസ്പെന്‍ഷനിലായ വിദ്യാര്‍ഥികള്‍ക്ക് സാധിച്ചിട്ടില്ല. ഇതിനെതിരെ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ നിരാഹാര സമരം നടത്തിവരികയാണ്.
Content Highlights: The Supreme Court is set to consider tomorrow the petition filed by students regarding their suspension at Kalady Sanskrit University. The legal move follows ongoing disputes over the administrative action taken against them. All eyes are now on the apex court’s upcoming hearing and decision.




