Source :- SIRAJLIVE NEWS
കണ്ണൂര് | കാശിക്ക് പോകുകയാണെന്നും ഇനിയുള്ള കാലം ദൈവത്തില് അലിയുമെന്നും കത്തെഴുതി വെച്ച് നാടുവിട്ട ചൊക്ലിയിലെ 17കാരന് ശിവസൂര്യ ക്രൈംബ്രാഞ്ച് രംഗത്തിറങ്ങുന്നു.
കുടുംബവും ആക്ഷന് കമ്മിറ്റിയും ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിയെ കണ്ടതിനു പിന്നാലെയാണ് എഫ് ഐ ആര് രജിസ്റ്റര് ചെയ്ത് അന്വേഷണം തുടങ്ങിയത്. കണ്ണൂര് യൂണിറ്റിലെ ഡിവൈ എസ് പി കെ സനില്കുമാറിനാണ് അന്വേഷണ ചുമതല. പ്ലസ് ടൂ വിദ്യാര്ഥിയായ ശിവസൂര്യയെ കാണാതായിട്ട് 70 ദിവസം ആയി.
ചൊക്ലി പോലീസും എസ് ഐ ടിയും ചേര്ന്ന് അന്വേഷിച്ചിട്ട് കുട്ടിയെ കണ്ടെത്താനായിരുന്നില്ല. മൊബൈല് ഫോണ് വീട്ടുകാര് വാങ്ങി വെച്ചതിലുള്ള മനോവിഷമത്തില് ആഗസ്റ്റ് എട്ടിനാണ് ശിവസൂര്യ വീടുവിട്ടത്. കാണാതായി മാസങ്ങള് പിന്നിട്ടിട്ടും കുട്ടിയെക്കുറിച്ച് വ്യക്തമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. പെരിങ്ങത്തൂര്, പാനൂര്, തലശ്ശേരി, കോഴിക്കോട്, വടകര തുടങ്ങിയ സ്ഥലങ്ങളിലെ സി സി ടി വി ദൃശ്യങ്ങളും റെയില്വേ സ്റ്റേഷനുകളും കേന്ദ്രീകരിച്ച് പോലീസ് മുന്പ് അന്വേഷണം നടത്തിയിരുന്നു. വാരണാസിയിലും രാമേശ്വരത്തും പരിശോധന നടത്തിയിട്ടും ഫലമുണ്ടായില്ല.
Content Highlights:
The Crime Branch has taken over the investigation into the disappearance of 17-year-old Shivasurya from Chokli, Kannur, who went missing 70 days ago. Led by DySP K Sanil Kumar, the probe follows appeals from the family and action committee after local police searches yielded no leads. The student had left a note about heading to Kashi following mobile phone restrictions at home.




