Home rss national malayalam പുതിയ വാർത്ത കാസര്‍കോട് പട്ടാപ്പകല്‍ വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍

കാസര്‍കോട് പട്ടാപ്പകല്‍ വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍

2
0

Source :- SIRAJLIVE NEWS

കാസര്‍കോട്  | കാസര്‍കോട് മിയാപദവ് ബട്ടിപദവില്‍ പട്ടാപ്പകല്‍ വെടിവയ്പ്പ്. കാറിലെത്തിയ സംഘം കട ഉടമയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം ആകാശത്തേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ മിയാപദവ് സ്വദേശി റഹീം, ഖാദര്‍ മടക്കല്ല് എന്നിവരുടെ നേതൃത്വലായിരുന്നു പ്രദേശത്തെയാകെ ഭീകരാന്തരീക്ഷത്തില്‍ നിര്‍ത്തിയ സംഭവമെന്ന് പോലീസ് പറഞ്ഞു.

കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ശുഹൈബും മച്ചംപാടി സ്വദേശിയായ ഒരാളും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ആക്രമണമെന്നാണ് പ്രാഥമിക നിഗമനം. വെടിയുതിര്‍ത്ത ശേഷം ഗുണ്ടാസംഘം സ്ഥലത്തുനിന്നും കാറില്‍ രക്ഷപ്പെട്ടു. സംഭവത്തില്‍ കേസെടുത്ത മഞ്ചേശ്വരം പോലീസ് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു.

Content Highlights: A gang arrived in a car and fired shots into the air after threatening a shopkeeper at Miyapadavu in Kasaragod. Police identified criminals Rahim and Khader Madakkallu as the primary suspects behind the terrorizing incident. Manjeshwaram police registered a case and launched a search for the gang.