Source :- SIRAJLIVE NEWS

കൊച്ചി | കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ് )യിലെ ജോയിന്റ് രജിസ്ട്രാര്‍ ടി ബി മുഹമ്മദ് സലിം (54) ഷോക്കേറ്റ് മരിച്ചു. ഇടപ്പള്ളിയിലെ തന്റെ വീട്ടുപറമ്പില്‍ കൃഷിയാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന മോട്ടോറില്‍ നിന്നാണ് ഇദ്ദേഹത്തിന് ഷോക്കേറ്റതെന്നാണ് കരുതുന്നത്.

അപകടത്തിന് പിന്നാലെ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായല്ല. മൃതദേഹം എറണാകുളം അമൃത ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.