Source :- SIRAJLIVE NEWS
കാസര്‍കോട് | കൃഷിയിടത്തിലേക്ക് പോയ ദമ്പതികള്‍ തിരിച്ചെത്തിയില്ല. അന്വേഷിച്ചു ചെന്ന മകന്‍ കണ്ടത് വീട്ടു പറമ്പിലെ കുളത്തില്‍ ഇരുവരേയും മരിച്ച നിലയില്‍. വെള്ളരിക്കുണ്ട് മാലോം കാര്യോട്ട് ചാലില്‍ തടത്തില്‍ വീട്ടില്‍ സാബു (56), ഭാര്യ സജി സാബു (52) എന്നിവരാണ് മരിച്ചത്.
അഗ്നിരക്ഷാ സേന എത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. സ്ഥലത്തെത്തിയ വെള്ളരിക്കുണ്ട് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. മരണകാരണം സംബന്ധിച്ച അന്വേഷണം തുടരുകയാണ്.
Content Highlights:
A couple from Malom in Kasaragod was found dead in a well in their house property. The deceased were identified as Sabu and his wife Saji. Fire rescue team retrieved the bodies and Vellarikundu police started an investigation to find the cause of death.




