Home rss national malayalam പുതിയ വാർത്ത കെ എം ബഷീർ മാധ്യമ പുരസ്കാരം എസ് മഹേഷ് കുമാർ, എം കെ സുരേഷ് കുമാർ,...

കെ എം ബഷീർ മാധ്യമ പുരസ്കാരം എസ് മഹേഷ് കുമാർ, എം കെ സുരേഷ് കുമാർ, ടി മൊയ്തീൻ കുട്ടി എന്നിവർക്ക്

2
0

Source :- SIRAJLIVE NEWS

മലപ്പുറം | കെ എം ബഷീറിന്റെ പേരിലുള്ള രണ്ടാമത് മാധ്യമ പുരസ്‌കാരം ഇത്തവണ മൂന്ന് പേര്‍ക്ക് നല്‍കും. മനോരമ ന്യൂസ് പ്രിൻസിപ്പൾ കറസ്‌പോണ്ടന്റ് എസ് മഹേഷ് കുമാർ, സിറാജ് പാലക്കാട് ബ്യൂറോ ചീഫ് എം കെ സുരേഷ്‌കുമാര്‍, സിറാജ് വേങ്ങര പ്രാദേശിക ലേഖകന്‍ ടി മൊയ്തീന്‍കുട്ടി എന്നിവരെയാണ് പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

മാധ്യമ മേഖലയിലെ സവിശേഷ സേവനവും വാര്‍ത്തകളിലെ പക്ഷപാതമില്ലാത്ത ഇടപെടലുകളുമാണ് മഹേഷിനെയും സുരേഷ്‌കുമാറിനെയും അവാര്‍ഡിന് അര്‍ഹരാക്കിയത്. പ്രാദേശിക വാര്‍ത്തകളിലെ മികവിനാണ് ടി മൊയ്തീന്‍കുട്ടിക്ക് അവാര്‍ഡ് നല്‍കുന്നത്. 10000, 8000, 5000 രൂപ വീതവും ഫലകവുമാണ് അവാര്‍ഡ്.

ഒക്ടോബര്‍ 8ന് ഉച്ചക്ക് 12 മണിക്ക് മലപ്പുറം പ്രസ്‌ക്ലബില്‍ നടക്കുന്ന കെ എം ബഷീര്‍ അനുസ്മരണ ചടങ്ങില്‍ ജനപ്രതിനിധികൾ, മാധ്യമ പ്രവർത്തകർ , പൗരപ്രമുഖർ എന്നിവരുടെ സാന്നിധ്യത്തിൽ ടൂറിസം മന്ത്രി പി സി വിഷ്ണുനാഥ് , കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി എന്നിവർ അവാര്‍ഡ് സമ്മാനിക്കും.

ഇതുസംബന്ധിച്ച വാർത്താ സമ്മേളനത്തിൽ സിറാജ് ഡയറക്ടർ പി എം മുസ്ഥഫ, മലപ്പുറം യൂണിറ്റ് മാനേജർ കെ പി ജമാൽ കരുളായി, മലപ്പുറം ഡസ്ക് ചീഫ് ജലീൽ കല്ലേങ്ങൽപടി, സിദ്ധീഖ്, ടി എം ശുഹൈബ് എന്നിവർ പങ്കെടുത്തു.

Content Highlights:
S Mahesh Kumar, MK Suresh Kumar, and T Moidheen Kutty have been selected for the 2nd KM Basheer Media Award. The awards will be presented by Tourism Minister PC Vishnunath and Sayyid Ibrahim Khaleelul Bukhari on October 8 at Malappuram Press Club in the presence of distinguished guests.