Home rss national malayalam പുതിയ വാർത്ത കേന്ദ്രം നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ലെന്ന് സിജെപി; തുടര്‍ പ്രക്ഷോഭം ചര്‍ച്ച ചെയ്യാന്‍ ഇന്ന് ദേശീയ പ്രവര്‍ത്തക...

കേന്ദ്രം നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ലെന്ന് സിജെപി; തുടര്‍ പ്രക്ഷോഭം ചര്‍ച്ച ചെയ്യാന്‍ ഇന്ന് ദേശീയ പ്രവര്‍ത്തക സമിതി യോഗം

2
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി|കോക്രോച്ച് ജനതാ പാര്‍ട്ടി(സിജെപി)യുടെ ദേശീയ പ്രവര്‍ത്തകസമിതി യോഗം ഇന്ന് ചേരും. ഡല്‍ഹിയിലെ വിദ്യാര്‍ഥി പ്രക്ഷോഭം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ലെന്ന് സിജെപി നേതാക്കള്‍ പറഞ്ഞു. സര്‍ക്കാരിനെതിരായ തുടര്‍ പ്രക്ഷോഭങ്ങള്‍ ആലോചിക്കാനായാണ് ഇന്ന് യോഗം ചേരുന്നത്. യോഗത്തില്‍ സമരത്തിന് അന്തിമ രൂപം നല്‍കും.

പ്രതിഷേധക്കാര്‍ക്കെതിരെയുള്ള എഫ്ഐആര്‍ പട്ടിക സമര്‍പ്പിക്കാന്‍ സുപ്രീംകോടതി മൂന്ന് പ്രാവശ്യം ആവശ്യപ്പെട്ടിട്ടും കേന്ദ്രം നല്‍കിയില്ലെന്ന് സിജെപി കുറ്റപ്പെടുത്തി. ഇന്ത്യയിലെ യുവാക്കള്‍ക്ക് നല്‍കിയ വാഗ്ദാനം പൂര്‍ണ്ണമായും പാലിക്കപ്പെടണം. അല്ലാത്ത പക്ഷം ശക്തമായ പ്രതിഷേധമുണ്ടാകും. രാജ്യത്തെ യുവാക്കളോട് കേന്ദ്ര സര്‍ക്കാരിനെതിരെ അണിനിരക്കാന്‍ സിജെപി ആഹ്വാനം ചെയ്തിട്ടുണ്ട്.

ജന്തര്‍ മന്തറിലെ പ്രതിഷേധം അവസാനിപ്പിക്കാന്‍ കേന്ദ്രം നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വന്നതിന് പിന്നാലെയാണ് സമര പ്രഖ്യാപനം. സ്‌കൂള്‍ ഠീക് കരോ ക്യാമ്പയിന്റെ ഭാഗമായി എത്തിയ പാര്‍ട്ടി പ്രവര്‍ത്തകരെ ആക്രമിച്ച ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുക്കാത്തതിലും സിജെപി പ്രതിഷേധം സംഘടിപ്പിക്കും.

Content Highlights:
The national executive meeting of Cockroach Janata Party convenes today to discuss further agitations. Leaders stated the central government failed to fulfill promises given to end the Delhi student protests. CJP criticized the government for not submitting the FIR list to the Supreme Court.