Home rss national malayalam പുതിയ വാർത്ത കേരളത്തിലെ മെഡിക്കൽ പ്രവേശന തീയതി സെപ്തംബർ അഞ്ച് വരെ നീട്ടി

കേരളത്തിലെ മെഡിക്കൽ പ്രവേശന തീയതി സെപ്തംബർ അഞ്ച് വരെ നീട്ടി

2
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | കേരളത്തിലെ മെഡിക്കൽ പ്രവേശന തീയതി ദീർഘിപ്പിച്ചു. പ്രവേശന നടപടികൾ 28 മുതൽ സെപ്തംബർ അഞ്ച് വരെയാണ് നീട്ടിയിരിക്കുന്നത്. എം ബി ബി എസ് ആദ്യ അലോട്ട്‌മെന്റ് പ്രകാരം വിദ്യാർഥികൾ ഈ മാസം 23 നും 28നും ഇടയിൽ പ്രവേശം നേടണമെന്നായിരുന്നു നിർദേശം. വിദ്യാർഥികളുടെ നിരന്തരമായ ആവശ്യത്തിന് പിന്നാലെയാണ് പ്രവേശന തീയതി നീട്ടുന്നതിനുള്ള സർക്കാർ ഇടപെടൽ. ഇതിനിടെ മെഡിക്കൽ പ്രവേശന അലോട്ട്‌മെന്റിലെ പ്രതിസന്ധികൾ മാധ്യമങ്ങളും റിപോർട്ട് ചെയ്തിരുന്നു. തുടർന്ന് ആവശ്യം ഉന്നയിച്ച് ആരോഗ്യമന്ത്രി കേന്ദ്രത്തിന് കഴിഞ്ഞദിവസം കത്ത് അയച്ചിരുന്നു.

എൻട്രൻസ് കമ്മീഷണർ നേരത്തേ ഇറക്കിയ വിജ്ഞാപന പ്രകാരം ഈ മാസം 28 വരെയായിരുന്നു പ്രവേശന തീയതി. പ്രവേശനം നേടേണ്ട ആറ് ദിവസത്തിൽ ബേങ്ക് പ്രവൃത്തി ദിനം രണ്ട് ദിവസം മാത്രമാണെന്നതാണ് വിദ്യാർഥികളെ പ്രതിസന്ധിലാക്കിയിരുന്നത്. തുടർന്നാണ് ഇക്കാര്യം ഉന്നയിച്ചണ് തീയതി നീട്ടണെന്ന ആവശ്യം വിദ്യാർഥികൾ ഉന്നയിച്ചത്. സ്വകാര്യ മെഡിക്കൽ കോളജുകളിൽ പ്രവേശനം നേടേണ്ട വിദ്യാർഥികൾക്കാണ് കൂടുതൽ ബുദ്ധിമുട്ട് നേരിടേണ്ടിയിരുന്നത്.

ചെലാൻ അടക്കമുള്ള കാര്യങ്ങൾ പ്രതിസന്ധിയിലാകുമെന്ന് ഇവർ അറിയിച്ചിരുന്നു. മാത്രമല്ല, അവധി ദിവസമായതിനാൽ മെഡിക്കൽ കോളജുകളിൽ സ്റ്റാഫിന്റെ കുറവുമുണ്ടാകും. ആദ്യ അലോട്ട്‌മെന്റ് പ്രകാരം വിദ്യാർഥികൾ കുറഞ്ഞ സമയത്തിനുള്ളിൽ പ്രവേശനം നേടണം. എന്നാൽ, കേരളത്തിൽ ആ സമയങ്ങളിൽ വെറും രണ്ട് ദിവസം മാത്രമാണ് ബേങ്ക് പ്രവർത്തിക്കുന്നത്.
ഓണം അവധി മറ്റ് സംസ്ഥാനങ്ങൾക്ക് ബാധകമല്ലാത്തതിനാലാണ് ഇത്തരം പ്രതിസന്ധി കേരളത്തിലെ വിദ്യാർഥികൾക്ക് മാത്രം വന്നത്.

എന്നാൽ അവധി ദിവസങ്ങൾ പരിഗണിച്ച് പ്രവേശന തീയതി നീട്ടണമെന്ന് സംസ്ഥാന സർക്കാർ ആവശ്യം പരിഗണിച്ചാണ് കേന്ദ്രസർക്കാർ കേരളത്തിലെ എം ബി ബി എസ് പ്രവേശന നടപടികൾക്കുള്ള തീയതി 28 മുതൽ സെപ്തംബർ അഞ്ച് വരെ ദീർഘിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

Content Highlights:
The deadline for MBBS admissions in Kerala has been extended to September 5 from August 28 following government intervention. Students faced difficulties paying fees due to consecutive bank holidays. The Central Government approved the extension after the Health Minister sent a letter requesting it.