Home rss business malayalam കേരളത്തിൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് ചെലവ് 105 കോടി; ബിജെപി 82.67 കോടി, സിപിഐഎം 23 കോടി

കേരളത്തിൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് ചെലവ് 105 കോടി; ബിജെപി 82.67 കോടി, സിപിഐഎം 23 കോടി

2
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസ് ചെലവഴിച്ചത് 105 കോടി രൂപയെന്ന് ഔദ്യോഗിക കണക്കുകൾ. ബിജെപി 82.67 കോടി രൂപയും സിപിഐഎം 23 കോടി രൂപയുമാണ് സംസ്ഥാനത്ത് ചെലവഴിച്ചത്. തിരഞ്ഞെടുപ്പ് കമ്മിഷന് പാർട്ടികൾ സമർപ്പിച്ച ചെലവ് കണക്കുകളിലാണ് വിവരങ്ങൾ.

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് ആകെ 249 കോടി രൂപ ചെലവഴിച്ചതിൽ ഏകദേശം 45 ശതമാനവും കേരളത്തിലായിരുന്നു. പശ്ചിമ ബംഗാളിൽ 42 കോടി രൂപയാണ് കോൺഗ്രസ് ചെലവഴിച്ചത്.

അതേസമയം, ബിജെപിയുടെ ഏറ്റവും വലിയ ചെലവ് പശ്ചിമ ബംഗാളിലായിരുന്നു. 286 കോടി രൂപയാണ് അവിടെ ചെലവഴിച്ചത്. അസമിൽ 96.26 കോടി, കേരളത്തിൽ 82.67 കോടി, തമിഴ്നാട്ടിൽ 51.56 കോടി, പുതുച്ചേരിയിൽ 11.89 കോടി രൂപയും ബിജെപി ചെലവഴിച്ചു.

യാത്ര, റാലികൾ, പരസ്യങ്ങൾ, പ്രചാരണ സാമഗ്രികൾ തുടങ്ങിയ ചെലവുകൾ ഉൾപ്പെടുത്തിയാണ് രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പ് കമ്മിഷന് കണക്കുകൾ സമർപ്പിക്കുന്നത്. സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് ചെലവിന് പരിധിയുണ്ടെങ്കിലും പാർട്ടികളുടെ പ്രചാരണച്ചെലവിന് അതേ രീതിയിലുള്ള പരിധിയില്ല.