Source :- SIRAJLIVE NEWS

തിരുവനന്തപുരം| കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തീരങ്ങളില്‍ 27നു രാത്രി 11.30 വരെ കടലാക്രമണത്തിനു സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അറിയിച്ചു.

തിരുവനന്തപുരം (കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ), കൊല്ലം (ആലപ്പാട്ട് മുതല്‍ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെ), കണ്ണൂര്‍, കാസര്‍കോട് (കുഞ്ചത്തൂര്‍ മുതല്‍ കോട്ടക്കുന്ന് വരെ) ഈ ജല്ലകളിലെ തീരങ്ങളിലാണ് കടലാക്രമണ സാധ്യത പ്രവചിച്ചിരിക്കുന്നത്.

Content Highlights:
The National Centre for Ocean Information Services has issued a warning regarding a potential swell wave surge along the Kerala coast. High wave attacks and sea surges are expected until 11.30 pm on the 27th, prompting authorities to advise residents and fishers to remain vigilant. The alert specifically covers coastal stretches across Thiruvananthapuram, Kollam, Alappuzha, Kannur, and Kasaragod districts.