Home rss business malayalam കേരള ബോക്‌സ് ഓഫീസിൽ കുതിച്ച് ‘വിശ്വനാഥ് ആൻഡ് സൺസ്’; രണ്ട് ദിവസത്തിൽ 4.15 കോടി

കേരള ബോക്‌സ് ഓഫീസിൽ കുതിച്ച് ‘വിശ്വനാഥ് ആൻഡ് സൺസ്’; രണ്ട് ദിവസത്തിൽ 4.15 കോടി

3
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

സൂര്യയെ നായകനാക്കി വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്ത ‘വിശ്വനാഥ് ആൻഡ് സൺസ്’ കേരള ബോക്‌സ് ഓഫീസിൽ മികച്ച തുടക്കവുമായി മുന്നേറുന്നു. റിലീസിന്റെ ആദ്യ രണ്ട് ദിവസങ്ങൾക്കുള്ളിൽ കേരളത്തിൽ നിന്ന് മാത്രം 4.15 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. ആദ്യദിനം 1.75 കോടിയും രണ്ടാംദിനം 2.40 കോടിയുമാണ് ചിത്രത്തിന്റെ കളക്ഷൻ.

ന്യൂ സൂര്യ ഫിലിംസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ വിതരണം ചെയ്തിരിക്കുന്നത്. മികച്ച പ്രേക്ഷക പ്രതികരണത്തോടെയും നിറഞ്ഞ സദസ്സുകളിലുമാണ് ചിത്രം പ്രദർശനം തുടരുന്നത്. കുടുംബപ്രേക്ഷകരെയും യുവാക്കളെയും ഒരുപോലെ ആകർഷിക്കുന്ന ഒരു സമ്പൂർണ ഫാമിലി എന്റർടെയ്‌നറായാണ് ചിത്രം വിലയിരുത്തപ്പെടുന്നത്.

മലയാളി താരം മമിത ബൈജുവാണ് ചിത്രത്തിലെ നായിക. ഫോർച്യൂൺ ഫോർ സിനിമാസുമായി ചേർന്ന് സിതാര എന്റർടെയ്ൻമെന്റ്സ് ബാനറിൽ സൂര്യദേവര നാഗവംശിയും സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ശ്രീകര സ്റ്റുഡിയോസാണ് അവതരണം.

സഞ്ജയ് വിശ്വനാഥ് എന്ന കേന്ദ്രകഥാപാത്രമായി സൂര്യ എത്തുമ്പോൾ, ‘മാഡി’ എന്ന കഥാപാത്രത്തിലൂടെ മമിത ബൈജുവും ശ്രദ്ധേയ പ്രകടനം കാഴ്ചവയ്ക്കുന്നു. രാധിക ശരത്കുമാർ, രവീണ ടണ്ടൻ, നാസർ, അനാർക്കലി മരക്കാർ, രാജീവ് മേനോൻ, കാളി വെങ്കട്ട്, ഭവാനി ശ്രീ, സുനിൽ റെഡ്ഡി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

ചിരിയും വികാരവും ആക്ഷനും സമന്വയിപ്പിച്ച കഥാപശ്ചാത്തലമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. ചിത്രത്തിലെ ഗാനങ്ങളും ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിട്ടുണ്ട്.

‘ലക്കി ഭാസ്‌കർ’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വെങ്കി അറ്റ്‌ലൂരി ഒരുക്കുന്ന സിനിമ കൂടിയായ ‘വിശ്വനാഥ് ആൻഡ് സൺസ്’ സൂര്യയുടെ കരിയറിലെ 46-ാമത്തെ ചിത്രമാണ്. വെങ്കി അറ്റ്‌ലൂരി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. നിമിഷ് രവിയാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ജി.വി. പ്രകാശ് കുമാറിന്റെ സംഗീതവും നവീൻ നൂലിയുടെ എഡിറ്റിംഗും ചിത്രത്തിന് കരുത്തേകുന്നു.