Home LATEST NEWS malyalam പുതിയ വാർത്ത കൊട്ടാരക്കരയില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം; പോലീസ് ഉദ്യോഗസ്ഥന് ഗുരുതര പരുക്ക്

കൊട്ടാരക്കരയില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം; പോലീസ് ഉദ്യോഗസ്ഥന് ഗുരുതര പരുക്ക്

2
0

Source :- SIRAJLIVE NEWS

കൊട്ടാരക്കര| കൊട്ടാരക്കര ഇഞ്ചക്കാട്ടില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ കാര്‍ ഓടിച്ചിരുന്ന പത്തനംതിട്ട എആര്‍ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥന് ഗുരുതര പരുക്ക്. ഉദ്യോഗസ്ഥനായ അനീഷിനാണ് ഗുരുതരമായി പരുക്കേറ്റു.

എറണാകുളത്ത് നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്ന ടാങ്കര്‍ ലോറിയും അടൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തെ തുടര്‍ന്ന് കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു.

അപകടസ്ഥലത്തുണ്ടായിരുന്ന നാട്ടുകാരും മറ്റ് വാഹനത്തിലെ യാത്രക്കാരും ചേര്‍ന്നാണ് കാറിനുള്ളില്‍ കുടുങ്ങിയ പോലീസ് ഉദ്യോഗസ്ഥനെ പുറത്തെടുത്തത്. പരുക്കുകള്‍ ഗുരുതരമായതിനെ തുടര്‍ന്ന് അനീഷിനെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Content Highlights:
A police officer sustained severe injuries in a major road accident at Kottarakkara. The collision occurred between a car and a tanker lorry. Emergency services shifted the injured officer to the hospital for advanced treatment.