Home rss national malayalam പുതിയ വാർത്ത കൊല്‍ക്കൊത്ത ദുര്‍ഗ പൂജ പന്തല്‍ ദുരന്തം; പ്രതികളെ 10 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ട് കോടതി

കൊല്‍ക്കൊത്ത ദുര്‍ഗ പൂജ പന്തല്‍ ദുരന്തം; പ്രതികളെ 10 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ട് കോടതി

3
0

Source :- SIRAJLIVE NEWS

കൊല്‍ക്കത്ത |  കൊല്‍ക്കത്തയിലെ ചോര്‍ബഗാന്‍ മേഖലയിലെ ദുര്‍ഗാ പൂജ പന്തലിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 19 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ അറസ്റ്റിലായ ഏഴുപേരെയും ഞായറാഴ്ച പ്രാദേശിക കോടതി 10 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. പന്തല്‍ സംഘാടക സമിതി അംഗങ്ങളായ ചോര്‍ബഗാന്‍ സര്‍വജനീന്‍ ദുര്‍ഗോത്സവ് സമിതി സെക്രട്ടറി രാജ് കുമാര്‍, വൈസ് പ്രസിഡന്റ് ശന്തനു ദുബെ, പന്തല്‍ നിര്‍മ്മിച്ച ബിപ്ലവ് മുഖര്‍ജി, ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ചുമതലയുണ്ടായിരുന്ന കൗശിക് സാഹ, പിന്റു ഡേ, സുരക്ഷാ ചുമതലയുണ്ടായിരുന്ന സുമന്‍ ചക്രവര്‍ത്തി, രാജേഷ് പാല്‍ എന്നിവരാണ് അറസ്റ്റിലായത്.ശനിയാഴ്ച രാത്രി 7.40 ഓടെ കനത്ത മഴയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലുമാണ് ദുരന്തം സംഭവിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് ഏഴ് പ്രതികളെയും ബാങ്ക്ഷാലിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്.

പന്തല്‍ തകരാന്‍ പോകുകയാണെന്നും അതിനാല്‍ ആളുകള്‍ പുറത്തുപോകണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള അനൗണ്‍സ്മെന്റിന്റെ വീഡിയോ ദൃശ്യങ്ങളാണ് അന്വേഷണത്തിലെ ഒരു പ്രധാന കണ്ടെത്തല്‍. ഇത്തരമൊരു അനൗണ്‍സ്മെന്റ് നടത്തിയത് ആരാണെന്നും അതിന് കാരണമെന്താണെന്നും കണ്ടെത്താന്‍ ശ്രമിക്കുകയാണെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പരിപാടിക്കെത്തുന്ന സന്ദര്‍ശകരെ നിയന്ത്രിക്കാന്‍ വ്യക്തമായ ആസൂത്രണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും സുരക്ഷാ ജീവനക്കാര്‍ അപര്യാപ്തമായിരുന്നുവെന്നും ഗേറ്റുകളും അപ്രോച്ച് റോഡുകളും വളരെ ചെറുതാണെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

ഒരു സ്വകാര്യ സുരക്ഷാ ഏജന്‍സിയുടെ അനൗണ്‍സ്മെന്റും തുടരെത്തുടരെയുള്ള വിസിലുകളുടെ ശബ്ദവുമാണ് തിക്കിനും തിരക്കിനും കാരണമായതെന്ന് സ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് ചെയ്തതായി മുഖ്യമന്ത്രി സുവേന്ദു അധികാരി പറഞ്ഞു

Content Highlights: A local court in Kolkata sent seven accused to 10 days police custody over the Durga Puja pandal stampede that killed 19 people. The suspects include event organizers and security staff. Police are investigating a panic-inducing announcement that triggered the fatal crowd surge during rain.