Home LATEST NEWS malyalam പുതിയ വാർത്ത കൊളസ്‌ട്രോള്‍ കുറക്കാനുള്ള പുതിയ മരുന്ന്; അംഗീകാരം നല്‍കുന്ന രണ്ടാമത്തെ രാജ്യമായി യു എ ഇ

കൊളസ്‌ട്രോള്‍ കുറക്കാനുള്ള പുതിയ മരുന്ന്; അംഗീകാരം നല്‍കുന്ന രണ്ടാമത്തെ രാജ്യമായി യു എ ഇ

2
0

Source :- SIRAJLIVE NEWS

അബൂദബി | ഉയര്‍ന്ന തോതിലുള്ള ചീത്ത കൊളസ്‌ട്രോള്‍ (എല്‍ ഡി എല്‍) കുറക്കുന്നതിനുള്ള വായിലൂടെ കഴിക്കുന്ന പുതിയ മരുന്നിന് യു എ ഇ അംഗീകാരം നല്‍കി. ഇതോടെ, അമേരിക്കക്ക് ശേഷം ഈ മരുന്നിന് അംഗീകാരം നല്‍കുന്ന ലോകത്തിലെ രണ്ടാമത്തെ രാജ്യമായി യു എ ഇ മാറി.

എന്‍ലിസിറ്റൈഡ് അടങ്ങിയ ‘ലിപ്ഫെന്‍ഡ്ര’ എന്ന മരുന്നിനാണ് എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്റ് (ഇ ഡി ഇ) അംഗീകാരം നല്‍കിയത്. പാരമ്പര്യമായി ഉയര്‍ന്ന കൊളസ്‌ട്രോള്‍ അനുഭവിക്കുന്നവര്‍ക്കും ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ഇത് ഉപയോഗിക്കാം. പതിവ് വ്യായാമത്തോടും സമീകൃതാഹാരത്തോടുമൊപ്പം ദിവസവും ഒരു നേരം കഴിക്കാവുന്ന ഗുളിക രൂപത്തിലുള്ളതാണ് ഈ മരുന്ന്. അടിയന്തരമായി കൊളസ്‌ട്രോള്‍ കുറക്കേണ്ട രോഗികള്‍ക്ക് ഇത് ഏറെ ആശ്വാസകരമാകും.

രാജ്യത്തെ ഔഷധ പരിചരണ രംഗത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുന്നതിനും ആധുനിക ചികിത്സാരീതികള്‍ വേഗത്തില്‍ ലഭ്യമാക്കുന്നതിനും യു എ ഇ നല്‍കുന്ന പ്രാധാന്യത്തിന്റെ തെളിവാണ് അംഗീകാരമെന്ന് ഇ ഡി ഇ വ്യക്തമാക്കി. എങ്കിലും മരുന്നുകള്‍ക്കൊപ്പം ആരോഗ്യകരമായ ജീവിതശൈലിയും ഭക്ഷണക്രമവും ഉറപ്പാക്കണമെന്ന് അധികൃതര്‍ ഓര്‍മിപ്പിച്ചു.

Content Highlights:
UAE becomes the second nation globally to approve a new cholesterol-lowering drug. The breakthrough medication offers advanced treatment for managing high lipid levels. This approval marks a major advancement in cardiovascular healthcare across the Gulf region.