Source :- SIRAJLIVE NEWS
ന്യൂഡല്‍ഹി | വാഗ്ദാനങ്ങള്‍ പാലിക്കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കോക്റോച്ച് ജനത പാര്‍ട്ടിയുടെ തുടര്‍ സമരപരിപാടികള്‍ എന്തെന്ന് ഇന്നറിയാം. രണ്ടുദിവസമായി മഹാരാഷ്ട്രയില്‍ ഛത്രപതി സാമ്ബാജി നഗറിലെ സി ജെ പി സ്ഥാപകന്‍ അഭിജിത്ത് ദീപ്കെയുടെ വസതിയില്‍ നടക്കുന്ന നേതൃയോഗം തുടര്‍ സമരം അടക്കമുള്ള പരിപാടികള്‍ക്കു രൂപം നല്‍കും. ദ്വിദിന നേതൃയോഗത്തിനുശേഷം ഇന്ന് ഉച്ചയ്ക്ക് സി ജെ പി വക്താക്കള്‍ മാധ്യമങ്ങളെ കാണും.
ജീവനൊടുക്കിയ വിദ്യാര്‍ഥികളുടെ കടുംബങ്ങള്‍ക്ക് ഒരു കോടി രൂപ വീതം നഷ്ട പരിഹാരം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ നടപ്പായില്ലെങ്കില്‍ സ്വീകരിക്കേണ്ട നടപടികള്‍, അടുത്ത ഘട്ടം സമരപരിപാടികള്‍ എന്നിവയില്‍ തീരുമാനം ഉണ്ടാകും. സി ജെ പി രാഷ്ട്രീയപാര്‍ട്ടി ആകില്ലെന്നും സമ്മര്‍ദ ഗ്രൂപ്പായി തുടരാനാണ് തീരുമാനമെന്നും ഇന്നലെ അഭിജിത്ത് ദീപ്കെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
അതേസമയം, സമയം രാജ്യത്തെ പുതിയ തലമുറ സംഘപരിവാര്‍ രാഷ്ട്രീയത്തില്‍ നിന്നും ഹിന്ദുത്വ ആഭിമുഖ്യത്തില്‍ നിന്നും അകലുന്നത് ആര്‍ എസ് എസിനെ ആശങ്കപ്പെടുത്തിയിട്ടുണ്ട്. ജെന്‍സി, ജെന്‍ ആല്‍ഫ തലമുറകളെ ചേര്‍ത്തു നിര്‍ത്തുന്നതിന്റെ ഭാഗമായി രാജ്യത്തെ 100 നഗരങ്ങളിലുള്ള രണ്ടായിരത്തോളം വിദ്യാര്‍ഥികളെ ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവത് ഇന്ന് അഭിസംബോധന ചെയ്യുന്നുണ്ട്.
‘ഇന്ത്യാസ് ഇന്റര്‍നാഷണല്‍ മൂവ്മെന്റ് ടു യുണൈറ്റഡ് നഷന്‍സ’് എന്ന സംഘടനയുടെ പരിപാടിയിലാണ് അദ്ദേഹം വിദ്യാര്‍ഥികളുമായി സംവദിക്കുന്നത്. മുംബൈയിലെ ബാന്ദ്ര- കുര്‍ള കോംപ്ലക്സിലെ നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്ററിലാണ് പരിപാടി.
നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ച വിഷയത്തില്‍ പ്രക്ഷോഭം നടത്തിയ സി ജെ പിക്ക് പുതുതലമുറയിലെ വിദ്യാര്‍ഥികളില്‍ നിന്ന് വലിയ പിന്തുണയാണു ലഭിച്ചത്. ഇതിന് പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ ഉള്‍പ്പെടെ സജീവമായ പ്രധാനമന്ത്രി നരേന്ദ്ര മോദി ജെന്‍സി തലമുറയോട് കൂടുതല്‍ അടുക്കാന്‍ ശ്രമം ആരംഭിച്ചിരിക്കെയാണ് ആര്‍ എസ് എസും അതേവഴിയില്‍ നീങ്ങുന്നത്.
Content Highlights:
The Cockroach Janata Party decides its next phase of protests over unfulfilled demands by the Centre. CJP founder Abhijith Deepke will address the media following executive meetings. Meanwhile, RSS Chief Mohan Bhagwat interacts with 2,000 students in Mumbai to connect with Gen Z and Gen Alpha.


