Home rss national malayalam പുതിയ വാർത്ത കോണ്‍ഗ്രസ് ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണമായി ആലപിച്ചു

കോണ്‍ഗ്രസ് ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണമായി ആലപിച്ചു

3
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി | രാജ്യത്ത് വന്ദേമാതര വിവാദം കത്തി നില്‍ക്കുന്നതിനിടെ ഡല്‍ഹിയിലെ എ ഐ സി സി ആസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷത്തിനിടെ വന്ദേമാതരം പൂര്‍ണമായി ആലപിച്ചു. പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും സോണിയാഗാന്ധിയും രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത ചടങ്ങിലാണ് വന്ദേമാതരം പൂര്‍ണ്ണമായി ആലപിച്ചത്. ഇതിനിടെ നേതാക്കള്‍ അസ്വസ്ഥരാവുന്നതും കാണാമായിരുന്നു.

ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായതോടെ കോണ്‍ഗ്രസിന് തിരിച്ചടിയായി. നേതാക്കളുടെ അറിവോടെയല്ല വന്ദേമാതരം പൂര്‍ണമായി ആലപിച്ചതെന്നാണ് വിശദീകരണം. എന്നാല്‍ കോണ്‍ഗ്രസ്സിന്റെ മൃദുഹിന്ദുത്വ രാഷ്ട്രീയമാണ് ഇതിലൂടെ വ്യക്തമായതെന്ന് ആരോപണം ഉയര്‍ന്നു.

വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണം മാത്രം ആലപിച്ചാല്‍ മതി എന്നായിരുന്നു കോണ്‍ഗ്രസിന്റെ എക്കാലത്തേയും നിലപാട്. അതിന് വിരുദ്ധമായാണ് എ ഐ സി സി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനത്തില്‍ നടന്നത്. കോണ്‍ഗ്രസ് ആസ്ഥാനത്ത് വിപുലമായ രീതിയിലാണ് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചത്. സേവാദള്‍ നേതൃത്വത്തില്‍ വന്ദേമാതരം മുഴുവന്‍ ആലപിക്കുമ്പോള്‍ തന്നെ നേതാക്കള്‍ ഇടപെടാന്‍ ശ്രമിച്ചു. എന്നാല്‍, ഗാനാലാപനം തുടരുകയായിരുന്നു.

സ്വാതന്ത്ര്യസമരകാലത്ത് തന്നെ വന്ദേമാതരത്തിന്റെ ചിലവരികള്‍ ഒഴിവാക്കണം എന്നായിരുന്നു കോണ്‍ഗ്രസ് നിലപാട്. ഒരു വിഭാഗം ആളുകള്‍ക്ക് ആലപിക്കാന്‍ കഴിയാത്ത ഭാഗം വന്ദേമാതരത്തില്‍ ഉണ്ട്. അത് നിര്‍ബന്ധമാക്കരുത് എന്നായിരുന്നു കോണ്‍ഗ്രസിന്റെ എല്ലാകലത്തും നിലപാട്.

സേവാദള്‍ ആണ് എ ഐ സി സി ആസ്ഥാനത്തുള്ള സ്വാതന്ത്യദിനാഘോഷത്തിന്റെ നടത്തിപ്പ് ചുമതല. പുതിയ സേവാദള്‍ ദേശിയ അധ്യക്ഷനായ വി ബി ശ്രീനിവാസ് ഗാനാലാപനസമയത്ത് സന്നിഹിതനായിരുന്നു.

കേരളത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ വന്ദേമാതരം പൂര്‍ണമായി ആലപിക്കണമെന്ന് ഉത്തരവു നല്‍കിയതും വിവാദമായിരുന്നു. എന്നാല്‍ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ വന്ദേമാതരം ആലപിച്ചിരുന്നില്ല.

എ ഐ സി സി ആസ്ഥാനത്ത് വന്ദേമാതരം മുഴുവന്‍ ആലപിച്ചതില്‍ പ്രശ്‌നമില്ലെന്നും അതു വിവാദമാക്കേണ്ടതില്ലെന്നും എ ഐ സി സി ജന. സെക്രട്ടറി ജയറാം രമേഷ് പ്രതികരിച്ചു.