Source :- SIRAJLIVE NEWS
കോഴിക്കോട്|കോഴിക്കോട് തിരുവമ്പാടിയില്‍ ആംബുലന്‍സില്‍ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു. പുതുപ്പാടി സ്വദേശി സുബൈര്‍ ആണ് മരിച്ചത്. പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ക്കും നഴ്സിനും രോഗിക്കും പരിക്കേറ്റു.
അപകടത്തെ തുടര്‍ന്ന് നിയന്ത്രണം വിട്ട ആംബുലന്‍സ് സമീപത്തെ പോസ്റ്റിലേക്കും ഇടിച്ചുകയറി. സുബൈര്‍ സഞ്ചരിച്ച ബൈക്ക് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. തിരുവമ്പാടിയിലെ ലിസി ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സക്കെത്തിയ രോഗിയെ നഗരത്തിലുള്ള ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് ആംബുലന്‍സ് അപകടത്തില്‍പ്പെട്ടത്.
Content Highlights: A young man named Subair died after his bike collided with an ambulance in Thiruvampady, Kozhikode. The ambulance was transporting a heart patient to a city hospital when the crash occurred. The driver, nurse, and patient were also injured in the accident.




