Home LATEST NEWS malyalam പുതിയ വാർത്ത കോഴിക്കോട് മെട്രോമെഡ് ഇന്റർനാഷണൽ കാർഡിയാക് സെന്റർ മെഡ്‌ട്രോണിക് ഇന്ത്യയുമായി സഹകരിച്ച് അഡ്വാൻസ്ഡ് ഹൈപ്പർടെൻഷൻ മാനേജ്‌മെന്റ് സെന്റർ...

കോഴിക്കോട് മെട്രോമെഡ് ഇന്റർനാഷണൽ കാർഡിയാക് സെന്റർ മെഡ്‌ട്രോണിക് ഇന്ത്യയുമായി സഹകരിച്ച് അഡ്വാൻസ്ഡ് ഹൈപ്പർടെൻഷൻ മാനേജ്‌മെന്റ് സെന്റർ സ്ഥാപിക്കുന്നു

2
0

Source :- SIRAJLIVE NEWS

രോഗ്യ സംരക്ഷണ രംഗത്തെ സാങ്കേതികവിദ്യയിലെ ആഗോള നേതാവായ മെഡ്‌ട്രോണിക് കമ്പനി കോഴിക്കോട് മെട്രോമെഡ് ഇന്റർനാഷണൽ കാർഡിയാക് സെന്ററുമായി സഹകരിച്ച് നിയന്ത്രിക്കാൻ സാധിക്കാത്ത വിധം ഉയർന്ന ബ്ലഡ് പ്ലഷർ ഉള്ള രോഗികൾക്ക് വേണ്ടിയുള്ള ഏറ്റവും പുതിയ ചികിത്സാ സംവിധാനമായ റീനൽ ഡെനെർവേഷൻ തെറാപ്പിക്ക് വേണ്ടി പ്രത്യേക അഡ്വാൻസ്ഡ് ഹൈപ്പർടെൻഷൻ മാനേജ്‌മെന്റ് സെന്റർ സ്ഥാപിക്കുന്നു. അനിയന്ത്രിതമായി വർധിച്ച് വരുന്ന ബ്ലഡ് പ്ലഷർ മൂലം ഉണ്ടാകുന്ന ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ നിയന്ത്രിക്കാനും തടയുന്നതിന് വേണ്ട മുൻ കരുതലുകൾ എടുക്കുന്നതിന് രോഗികൾക്ക് അവബോധം നൽകാനും ഈ സെന്ററിന്റെ പ്രവർത്തനം മൂലം സാധിക്കും.

അനിയന്ത്രിതമായ ബ്ലഡ് പ്രഷർ ഹൃദയ ചികിത്സാ രംഗത്തെ ഏറ്റവും വലിയ വെല്ലുവിളിയാണ്. അതിനെ പ്രതിരോധിക്കാൻ ഇന്നുള്ള ഏറ്റവും മികച്ച ചികിത്സാ രീതിയാണ് റീനൽ ഡെനെർവേഷൻ തെറാപ്പി എന്ന് മെട്രോമെഡ് കാർഡിയാക് ഹോസ്പിറ്റൽ ചെയർമാൻ ഡോക്ടർ മുഹമ്മദ് മുസ്തഫ പറഞ്ഞു. മരുന്ന് കഴിച്ചിട്ടും നിയന്ത്രിക്കാൻ സാധിക്കാത്ത ബ്ലഡ് പ്രഷറിനെ ഫലപ്രദമായ നൂതന ചികിത്സയിലൂടെ വരുതിയിൽ നിർത്തുക എന്നത് ആണ് ഈ ഹൈപ്പർ ടെൻഷൻ മാനേജ്‌മെന്റ് സെന്ററിന്റെ ലക്ഷ്യം എന്ന് മെട്രോമെഡ് ഇന്റർനാഷണൽ കാർഡിയാക് സെന്റർ കോഴിക്കോടിലെ സീനിയർ കാർഡിയോളജിസ്റ്റ് ഡോക്ടർ അരുൺ ഗോപി പറഞ്ഞു.

മെഡ്‌ട്രോണിക് ഇന്ത്യയുടെ സീനിയർ ഡയറക്ടർ അഭിഷേക് ഭാർഗവ മെട്രോമെഡ് ഇന്റർനാഷണൽ കാർഡിയാക് സെന്റർ കോഴിക്കോടിലെ സീനിയർ കാർഡിയോളജിസ്റ്റുമാരായ ഡോക്ടർ അരുൺ ഗോപി, ഡോക്ടർ ഗിരീഷ് പിവി, ഡോക്ടർ ആരിഫ് മുഹമ്മദ് എംഐസിസി, ഫിനാൻസ് ഡയറക്ടർ അബ്ദുൽ ജലീൽ പിപി എന്നിവരും പരിപാടിയിൽ സംബന്ധിച്ചു.

Content Highlights:
Medtronic has partnered with Metromed International Cardiac Centre in Kozhikode to establish an advanced hypertension management center. This facility will specialize in renal denervation therapy for patients with uncontrolled high blood pressure. Experts noted that the therapy provides a highly effective alternative when lifestyle changes and medications fail.