Home rss business malayalam കോൺഗ്രസ് ഓഫീസുകൾ ആക്രമിച്ചത് പ്രതിഷേധാർഹം; കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കും: മുഖ്യമന്ത്രി വി.ഡി. സതീശൻ

കോൺഗ്രസ് ഓഫീസുകൾ ആക്രമിച്ചത് പ്രതിഷേധാർഹം; കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കും: മുഖ്യമന്ത്രി വി.ഡി. സതീശൻ

2
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

കോൺഗ്രസ് ഓഫീസുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങൾ പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. പാർട്ടി ഓഫീസുകൾ ആക്രമിക്കുന്നത് ശരിയായ രീതിയല്ലെന്നും ഇത്തരം രാഷ്ട്രീയ അതിക്രമങ്ങൾ കേരളീയ പൊതുസമൂഹം ഒരുകാലത്തും അംഗീകരിക്കില്ലെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ പറഞ്ഞു.

നാട്ടിലെ ക്രമസമാധാനം തകർക്കാൻ ചിലർ ബോധപൂർവം ശ്രമിക്കുകയാണെന്നും അത് ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നും സതീശൻ വ്യക്തമാക്കി. ആക്രമണങ്ങൾക്ക് പിന്നിലുള്ള കുറ്റവാളികളെ കണ്ടെത്തി നിയമത്തിന് മുന്നിലെത്തിച്ച് ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിലേക്ക് കല്ലേറുണ്ടായതും നെയ്യാറ്റിൻകര ആനാവൂർ മണ്ഡലം കമ്മിറ്റി ഓഫീസിന് തീയിട്ടതും അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആനാവൂരിലെ കോൺഗ്രസ് ഓഫീസ് തീയിട്ട സംഭവത്തിൽ ബിജെപി പ്രവർത്തകനാണ് പിടിയിലായതെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, തിരുവനന്തപുരം ഡിസിസി ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞതായി റിപ്പോർട്ടുണ്ട്. ബിജെപി പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. അഭിഭാഷകനായ പ്രദീപാണ് കല്ലെറിഞ്ഞതെന്നും ബൈക്കിൽ ഒപ്പമുണ്ടായിരുന്നത് ശ്രീലാലാണെന്നും പൊലീസ് കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. കസ്റ്റഡിയിലുള്ള അഖിലും മറ്റൊരാളും കാറിൽ കാത്തുനിന്നതായും ആക്രമണം ഗൂഢാലോചന നടത്തി നടപ്പാക്കിയതാണെന്നും പൊലീസ് പറയുന്നു.