Home rss business malayalam ക്യാപ്റ്റൻ സ്മിത്ത് മച്ചാറിനെ ആശുപത്രിയിലെത്തി കണ്ട് ശൈഖ് ഹംദാൻ; ധീരതയെ പ്രശംസിച്ച് ദുബായ് കിരീടാവകാശി

ക്യാപ്റ്റൻ സ്മിത്ത് മച്ചാറിനെ ആശുപത്രിയിലെത്തി കണ്ട് ശൈഖ് ഹംദാൻ; ധീരതയെ പ്രശംസിച്ച് ദുബായ് കിരീടാവകാശി

2
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

വിമാനത്തിനുള്ളിലെ ആക്രമണത്തിനിടെ അക്രമിയെ കീഴ്‌പ്പെടുത്തുകയും യാത്രക്കാരുടെ ജീവൻ രക്ഷിക്കാൻ നിർണായക ഇടപെടൽ നടത്തുകയും ചെയ്ത ഇന്ത്യൻ ക്യാപ്റ്റൻ സ്മിത്ത് മച്ചാറിനെ ആശുപത്രിയിലെത്തി സന്ദർശിച്ച് ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. മച്ചാർ കാട്ടിയ ധൈര്യത്തെയും ഉത്തരവാദിത്തബോധത്തെയും ശൈഖ് ഹംദാൻ പ്രശംസിച്ചു.

വിമാനത്തിലുണ്ടായ സംഭവം ഭീകരാക്രമണമാണെന്ന് യുഎഇ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ശൈഖ് ഹംദാൻ ആശുപത്രിയിലെത്തി മച്ചാറിനെ നേരിൽ കണ്ടത്. ചികിത്സയിൽ കഴിയുന്ന മച്ചാറിന്റെ ആരോഗ്യനില അദ്ദേഹം ചോദിച്ചറിഞ്ഞു. യുഎഇ ഭരണകർത്താക്കളെല്ലാം അദ്ദേഹത്തിന്റെ ധീരതയെ അഭിനന്ദിക്കുന്നതായി ശൈഖ് ഹംദാൻ അറിയിച്ചു.

അക്രമിയെ നേരിട്ട് കീഴ്‌പ്പെടുത്തുകയും വിമാനത്തിലെ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ഇടപെടുകയും ചെയ്ത മച്ചാറിന്റെ പ്രവർത്തനത്തെ യുഎഇയുടെ ഭാഗത്തുനിന്ന് തുടർച്ചയായി പ്രശംസിക്കുകയാണ്. യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമാണ് ശൈഖ് ഹംദാൻ.

“താങ്കൾ നമ്മുടെ രാജ്യത്തിന്റെ ഭാഗമാണെന്നതിൽ സന്തോഷമുണ്ട്. രാജ്യത്തിന്റെ ധീരചരിത്രത്തിന്റെ ഭാഗമാണ് താങ്കൾ. സമാധാനത്തിനും മനുഷ്യരെ ചേർത്തുനിർത്തലിനുമാണ് യുഎഇ നിലകൊള്ളുന്നത്. രാജ്യത്തിന്റെ മൂല്യങ്ങൾക്കൊപ്പം ഉറച്ചുനിൽക്കുന്ന സ്മിത്ത് മച്ചാറിന്റെ ധീരതയെയും ഉത്തരവാദിത്തബോധത്തെയും അഭിനന്ദിക്കുന്നു,” എന്നായിരുന്നു ശൈഖ് ഹംദാന്റെ സമൂഹമാധ്യമ കുറിപ്പ്.

വിമാനത്തിലെ ആക്രമണത്തെ തുടർന്ന് സൗദി അറേബ്യയിലെ തബൂക്കിലെ ആശുപത്രിയിലാണ് മച്ചാർ ചികിത്സയിൽ കഴിഞ്ഞിരുന്നത്. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ തബൂക്കിൽ നിന്ന് ദുബായിലേക്ക് മാറ്റിയത്.

സംഭവത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മച്ചാറുമായി ഫോണിൽ സംസാരിച്ച് അഭിനന്ദനം അറിയിച്ചിരുന്നു. വിമാനത്തിനുള്ളിലെ ആക്രമണത്തിനിടെ ക്യാപ്റ്റൻ മച്ചാർ നടത്തിയ ഇടപെടലിന് ലഭിക്കുന്ന ഔദ്യോഗിക അംഗീകാരങ്ങൾ സംഭവത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതാണ്.