Source :- SIRAJLIVE NEWS
പാലക്കാട്| പാലക്കാട് ക്ലാസില്‍ സംസാരിച്ചതിന് അധ്യാപകന്‍ വിദ്യാര്‍ഥിയെ മര്‍ദിച്ചതായി പരാതി. തൃക്കടീരി പി ടി എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 9 -ാം ക്ലാസ് വിദ്യാര്‍ഥിയെയാണ് അധ്യാപകന്‍ മര്‍ദിച്ചത്. ഹിന്ദി അധ്യാപകനായ നൗഷാദിനെതിരെയാണ് പരാതി.
മുഖത്ത് അടിച്ചുവെന്ന് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി പറഞ്ഞു. പരുക്കേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അധ്യാപകന്‍ നിരന്തരം വിദ്യാര്‍ത്ഥികളെ ക്രൂരമായ ഉപദ്രവിക്കാറുണ്ടെന്നും, മുന്‍പും സമാനമായ അനുഭവം നേരിടേണ്ടി വന്നിട്ടുണ്ട് എന്നും വിദ്യാര്‍ഥി പറഞ്ഞു.
Content Highlights:
A 9th grade student of Thrikkadeeri PTM HSS in Palakkad was allegedly assaulted by a Hindi teacher for talking in class. The injured student was admitted to a hospital following a slap on his face. The student alleged that teacher Naushad frequently mistreats students.



