Home rss national malayalam പുതിയ വാർത്ത ക്വാണ്ടം ടെക്‌നോളജിക്ക് “പരിമണ” ഫെലോഷിപ്പുകൾ

ക്വാണ്ടം ടെക്‌നോളജിക്ക് “പരിമണ” ഫെലോഷിപ്പുകൾ

2
0

Source :- SIRAJLIVE NEWS

ക്വാണ്ടം ടെക്‌നോളജിയിൽ (ക്യു ടി എ) പ്രൊഫഷനലുകളെ വാർത്തെടുക്കുന്നതിനായി ബോംബേ ഐ ഐ ടി സ്ഥാപിച്ച ക്യൂമെറ്റ് ടെക് ഫൗണ്ടേഷൻ ആവിഷ്‌കരിച്ച “പരിമണ’ ഫെലോഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ്, നാഷനൽ ക്വാണ്ടം മിഷൻ എന്നിവർ സംയുക്തമായാണ് പദ്ധതിക്ക് സാന്പത്തിക സഹായം നൽകുന്നത്. ക്വാണ്ടം സെൻസിംഗിലും മെട്രോളജിയിലുമുള്ള ഗവേഷണവും പുതിയ കണ്ടെത്തലുകളും ലക്ഷ്യമാക്കിയാണ് പിഎച്ച് ഡി ഫെലോഷിപ്പുകൾ നൽകുന്നത്.

യു ജി ഫെലോഷിപ്പ്

പത്ത് മാസമാണ് കാലാവധി. പ്രതിമാസം 15,000 രൂപ ഫെലോഷിപ്പ് ലഭിക്കും.
യോഗ്യത: ഏതെങ്കിലും എൻജിനീയറിംഗ്/സയൻസ് വിഷയങ്ങളിലെ യു ജി വിദ്യാർഥികൾക്കാണ് ഫെലോഷിപ്പ് ലഭിക്കുക. ആദ്യവർഷ പഠനം പൂർത്തിയാക്കിയിരിക്കണം. അനുമതി കിട്ടുമ്പോൾ, പ്രോഗ്രാം പൂർത്തിയാക്കുന്നതിന് പത്ത് മാസമെങ്കിലും കൂടി ഉണ്ടായിരിക്കുകയും േവണം.
തൊട്ടുമുൻപത്തെ സെമസ്റ്റർ/വർഷം വരെ 60 ശതമാനം മാർക്ക് അഥവാ സി ജി പി എ 0-10 സ്‌കെയിലിൽ 6.0 എങ്കിലും നേടിയിരിക്കണം. സർക്കാറിലെ മറ്റ് ഫെലോഷിപ്പോ ഗ്രാന്റോ വാങ്ങുന്നവരാകരുത്.

പി ജി ഫെലോഷിപ്പ്

രണ്ട് വർഷമാണ് കാലാവധി. പ്രതിമാസം 20,000 രൂപ ലഭിക്കും.

യോഗ്യത: ഐ ഐ ടി, എൻ ഐ ടി, കേന്ദ്രസർക്കാർ സഹായവുമുള്ള സ്ഥാപനം എന്നിവയിലോ എ ഐ സി റ്റി ഇ/യു ജി സി അംഗീകാരമുള്ള സ്ഥാപനത്തിലോ ക്യു ടി എ മേഖലയിലുള്ള വിഷയങ്ങളിൽ പഠിക്കുന്നവരാകണം അപേക്ഷകർ.

ഗേറ്റ്/ ജാം സ്‌കോർ വേണം. ഐ ഐ ടിയിലെ ഡ്യൂവൽ ബിരുദക്കാരെ ഗേറ്റില്ലാതെ പരിഗണിക്കും. ഫെലോഷിപ്പ് തുടങ്ങുന്നതിന് തൊട്ടുമുൻപത്തെ സെമസ്റ്റർ/വർഷം/ബിരുദം വരെ 60 ശതമാനം മാർക്ക് അഥവാ സി ജി പി എ 6.0 എങ്കിലും നേടിയിരിക്കണം. സർക്കാറിലെ മറ്റ് ഫെലോഷിപ്പോ ഗ്രാന്റോ വാങ്ങുന്നവരാകരുത്.

പിഎച്ച് ഡി ഫെലോഷിപ്പ്

അഞ്ച് വർഷമാണ് കാലാവധി.

ആദ്യ രണ്ട് വർഷം 70,000 രൂപയും മൂന്നാം വർഷം 75,000 രൂപയും നാല് അഞ്ച് വർഷങ്ങളിൽ 80,000 രൂപയും പ്രതിമാസം ലഭിക്കും. കൂടാതെ 2,00,000 രൂപ വാർഷിക ഗ്രാന്റായി ലഭിക്കും.

ഐ ഐ ടി, എൻ ഐ ടി, കേന്ദ്രസർക്കാർ സഹായവുമുള്ള സ്ഥാപനം എന്നിവയിലോ എ ഐ സി റ്റി ഇ/യു ജി സി അംഗീകാരമുള്ള സ്ഥാപനത്തിലോ ക്വാണ്ടം ടെക്നോളജി ആൻഡ് ആപ്ലിക്കേഷൻ അനുബന്ധ മേഖലകലിൽ പിഎച്ച് ഡി ചെയ്യുന്നവർക്ക് അപേക്ഷിക്കാം.

ഫെലോഷിപ്പ് തുടങ്ങുന്നതിനു തൊട്ടുമുൻപത്തെ സെമസ്റ്റർ /വർഷം/ബിരുദം വരെ 70 ശഷതമാനം മാർക്ക് അഥവാ സി ജി പി എ 7.5 എങ്കിലും നേടിയിരിക്കണം. സർക്കാറിലെ മറ്റു ഫെലോഷിപ്പോ ഗ്രാന്റോ വാങ്ങുന്നവരാകരുത്.

അപേക്ഷ

qmettech.com/portfolio/parimana-fellowship-program/ എന്ന വെബ്സൈറ്റിലുള്ള ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി ഈ മാസം 24. വിവരങ്ങൾക്ക് qmettcch.com സന്ദർശിക്കുക.

Content Highlights:
IIT Bombay QuMET Tech Foundation invites applications for Parimana Fellowships in Quantum Technology supported by DST and National Quantum Mission. Fellowships are available for UG, PG, and PhD students offering monthly stipends. Candidates can apply online via qmettech.com before August 24.