Home rss national malayalam പുതിയ വാർത്ത ക്ഷേത്രത്തിനുള്ളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രതി പിടിയില്‍

ക്ഷേത്രത്തിനുള്ളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രതി പിടിയില്‍

2
0

Source :- SIRAJLIVE NEWS

പൂനെ  | മഹാരാഷ്ട്രയിലെ പൂനെക്ക് സമീപമുള്ള ഒരു ക്ഷേത്രത്തില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ച കരാര്‍ തൊഴിലാളി അറസ്റ്റില്‍. ലൈംഗികാതിക്രമത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നതിനെത്തുടര്‍ന്നാണ് ഈ സംഭവം പുറത്തറിയുന്നത്.ഒക്ടോബര്‍ 10ന് രാവിലെ 11 ഓടെയാണ് സംഭവം നടന്നത്.

ഞെട്ടിക്കുന്ന ആ വീഡിയോയില്‍ ക്ഷേത്രത്തില്‍ പെണ്‍കുട്ടി പ്രാര്‍ഥിക്കുന്നത് കാണാം. തൊട്ടുപിന്നാലെ, പ്രാര്‍ത്ഥന കഴിഞ്ഞ് മടങ്ങാന്‍ തയാറെടുക്കുമ്പോള്‍, പ്രതി ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നുണ്ട്. നിര്‍മ്മാണ സ്ഥലങ്ങളിലെ തൊഴിലാളികള്‍ സാധാരണയായി ധരിക്കുന്ന ഓറഞ്ച് ജാക്കറ്റുള്ള തൊഴില്‍ യൂണിഫോം ആണ് അയാള്‍ ധരിച്ചിരുന്നത്.

ക്ഷേത്രത്തിനകത്ത് പെണ്‍കുട്ടി ഒറ്റയ്ക്കാണെന്ന് കണ്ട പ്രതി പെണ്‍കുട്ടിയെ കടന്നു പിടിച്ച് ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു. പരിഭ്രാന്തിയിലായ പെണ്‍കുട്ടി, ചെറുത്തുനില്‍പ്പിനൊടുവില്‍ അയാളെ തള്ളിമാറ്റുകയായിരുന്നു. തുടര്‍ന്ന് അയാള്‍ പുറത്തേക്ക് പോകുന്നതും വീഡീയോവിലുണ്ട്

പൂനെ ജില്ലയിലെ പിംപ്രി-ചിഞ്ച്വാഡ് നഗരത്തിലെ നിഗ്ഡി പ്രദേശത്തുനിന്നാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത് നാട്ടുകാര്‍ക്കിടയിലും വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

മെട്രോ നിര്‍മ്മാണ സൈറ്റില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാന കരാര്‍ തൊഴിലാളിയായ വിശാല്‍ സിംഗ് ആണ് പ്രതിയെന്ന് തിരിച്ചറിയും പിന്നീട് പോലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം നിഗ്ഡി പോലീസ് സ്റ്റേഷനില്‍ പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്

Content Highlights: A contract worker was arrested under POCSO provisions after CCTV footage revealed an attempted assault on a minor girl inside a temple in Nigdi near Pune. The girl resisted and escaped the attacker, identified as Metro construction worker Vishal Singh. Local residents expressed outrage over the incident.