Home LATEST NEWS malyalam പുതിയ വാർത്ത ഖത്തറിന് മേല്‍ കാനഡയുടെ ഗോള്‍ മഴ;ഹാട്രികുമായി ജൊനാഥന്‍ ഡേവിഡ്

ഖത്തറിന് മേല്‍ കാനഡയുടെ ഗോള്‍ മഴ;ഹാട്രികുമായി ജൊനാഥന്‍ ഡേവിഡ്

2
0

Source :- SIRAJLIVE NEWS

വാന്‍കൂവര്‍ |  ഫിഫ ലോക കപ്പില്‍ ഖത്തറിനെ എതിരില്ലാത്ത ആറ് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി കാനഡ. മാരകമായ ടാക്കിളുകളും ഫൗളുകളും കണ്ട പോരാട്ടത്തില്‍ ഖത്തറിന്റെ രണ്ട് താരങ്ങള്‍ രണ്ട് പകുതികളിലായി ചുവപ്പ് കാര്‍ഡ് വാങ്ങി. ജൊനാഥന്‍ ഡേവിഡിന്റെ ഹാട്രിക്ക് ആണ് കാനഡക്ക് വലിയ വിജയമരുക്കിയത്. ഇതേ സമയം കൈല്‍ ലാറിന്‍, നതാന്‍ സാലിബ എന്നിവരും കാനഡയ്ക്കായി വല ചലിപ്പിച്ചു. ഖത്തര്‍ താരം മുഹമ്മദ് മനാനിയുടെ സെല്‍ഫ് ഗോളും വന്നതോടെ കാനഡയുടെ അക്കൗണ്ടില്‍ ഗോളെണ്ണം ആറായി.

33ാം മിനിറ്റില്‍ ഹൊമാം അഹമ്മദും 53ാം മിനിറ്റില്‍ അസിം മാഡിബോയുമാണ് ഖത്തര്‍ നിരയില്‍ ചുവപ്പ് കാര്‍ഡ് കണ്ടത്. അപകടകരമായ ഫൗളില്‍ കാനഡയുടെ ഇസ്മയില്‍ കോനെയ്ക്ക് ഗുരുതര പരുക്കേറ്റു. താരത്തിന്റെ കാല്‍ ഒടിഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.കളിയുടെ 16ാം മിനിറ്റില്‍ കൈല്‍ ലാറിനാണ് ഗോള്‍ വര്‍ഷത്തിന് തുടക്കമിട്ടത്. ജൊനാതന്‍ ഡേവിഡിന്റെ ഹാട്രിക്ക് 29ാം മിനിറ്റ്, ആദ്യ പകുതിയുടെ ഇഞ്ച്വറി സമയം, രണ്ടാം പകുതിയുടെ ഇഞ്ച്വറി സമയങ്ങളിലാണ് വന്നത്. സാലിബയുടെ ഗോള്‍ 64ാം മിനിറ്റിലും പിറന്നു. മനാനിയുടെ സെല്‍ഫ് ഗോള്‍ 75ാം മിനിറ്റിലായിരുന്നു. ജയത്തോടെ ഗ്രൂപ്പ് ബിയില്‍ കാനഡ ഒന്നാം സ്ഥാനത്ത്

Content Highlights: Canada defeated Qatar 6-0 in the FIFA World Cup match held in Vancouver. Jonathan David scored a spectacular hat-trick while Kyle Larin and Nathan Saliba also found the net. Qatar suffered setbacks as two of their players received red cards and Ismael Kone picked up a severe injury.