Home LATEST NEWS malyalam പുതിയ വാർത്ത ഖാംനഈയുടെ മയ്യിത്തിനരികെ കണ്ണീരോർമയായി ആ കുഞ്ഞു മയ്യിത്ത്; കണ്ണു നനയിച്ച് കുഞ്ഞു സഹ്റ മുഹമ്മദി

ഖാംനഈയുടെ മയ്യിത്തിനരികെ കണ്ണീരോർമയായി ആ കുഞ്ഞു മയ്യിത്ത്; കണ്ണു നനയിച്ച് കുഞ്ഞു സഹ്റ മുഹമ്മദി

1
0

Source :- SIRAJLIVE NEWS

ടെഹ്‌റാൻ | ഇറാൻ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖാംനഈയുടെ ഭൗതികശരീരം പൊതുദർശനത്തിന് വെച്ച ടെഹ്റാനിലെ പ്രാർത്ഥനാ ഹാളിൽ ഒത്തുകൂടിയ ആയിരങ്ങളുടെ കണ്ണുകളെ ഈറനണിയിക്കുന്നതും ഹൃദയം തകർക്കുന്നതും ആ ഒരു കാഴ്ചയാണ്. വിപ്ലവവീര്യവും വിലാപക്രോധവും അലയടിക്കുന്ന കരിങ്കടൽ പോലുള്ള ജനസാഗരത്തിന് നടുവിൽ, ഒരു ജനതയുടെ മുഴുവൻ പ്രിയ നേതാവിന് രാജ്യം വിടചൊല്ലുമ്പോൾ അവിടെയെത്തുന്നവരുടെയെല്ലാം ഉള്ളുലയ്ക്കുന്നത് പൂക്കൾക്കിടയിൽ ശാന്തമായി ഉറങ്ങുന്ന ആ കുഞ്ഞു മയ്യിത്ത്.

അമേരിക്കൻ – ഇസ്റാഈൽ വ്യോമാക്രമണത്തിന്റെ ക്രൂരതയ്ക്ക് ഇരയായി വിടപറഞ്ഞ, ആയത്തുള്ള അലി ഖാംനഈയുടെ 14 മാസം മാത്രം പ്രായമുള്ള ചെറുമകൾ സഹ്‌റ മുഹമ്മദി ഗോൽപയേഗാനിയുടെ ചേതനയറ്റ ശരീരം ഒരു കുഞ്ഞു പെട്ടിയിലാക്കി ഖാംനഈയുടെ മയ്യിത്ത് പെട്ടിക്ക് സമീപം വെച്ചിരിക്കുന്നു. ലോക രാഷ്ട്രീയങ്ങൾക്കോ സൈനിക നടപടികൾക്കോ ഒന്നിനും തന്നെ നീതീകരിക്കാനാകാത്ത, എന്തിനെന്ന് പോലുമറിയാതെ കൊലചെയ്യപ്പെട്ട ആ പിഞ്ചുകുഞ്ഞിന്റെ വിയോഗം ഇറാൻ ചരിത്രത്തിലെ തന്നെ ഏറ്റവും കരളലിയിക്കുന്ന കാഴ്ചയായി മാറി.

അമേരിക്കയുടെയും ഇസ്റാഈലിന്റെയും വ്യോമാക്രമണങ്ങളിൽ ഖാംനഈയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും കൊല്ലപ്പെട്ടതിനെത്തുടർന്ന് കടുത്ത ജാഗ്രതയോടെയും ശ്രദ്ധയോടെയുമാണ് സംസ്കാര ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്. ഇറാൻ ജനതയുടെ കടുത്ത സഹനശക്തിയും വിപ്ലവാവേശവും ദേശീയ ഐക്യവും വിളിച്ചോതുന്നതാണ് ടെഹ്റാനിലെ ഇമാം ഖാംനഈ ഗ്രാൻഡ് മൊസല്ലയിൽ നടക്കുന്ന ചടങ്ങുകൾ. പുരോഹിതന്മാരും സർക്കാർ ഉദ്യോഗസ്ഥരും വിവിധ വിദേശ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖരും ഉൾപ്പെടെ ലക്ഷങ്ങളാണ് പ്രിയ നേതാവിന് അവസാനമായി ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിക്കൊണ്ടിരിക്കുന്നത്. വിങ്ങിപ്പൊട്ടിക്കൊണ്ട് നെഞ്ചിൽ കൈവെച്ചും മയ്യിത്ത് പെട്ടികളിൽ പൂക്കൾ അർപ്പിച്ചും അനുയായികൾ തങ്ങളുടെ അഗാധമായ ദുഃഖം രേഖപ്പെടുത്തി.

Also Readആയത്തുല്ല അലി ഖാംനഈയുടെ ഖബറടക്ക ചടങ്ങുകൾ പുരോഗമിക്കുന്നു; ടെഹ്റാനിലേക്ക് പ്രവഹിച്ച് ജനലക്ഷങ്ങൾ

തലസ്ഥാനമായ ടെഹ്റാന്റെ അതിരുകൾക്കപ്പുറത്തേക്കും ഈ സംസ്കാര ചടങ്ങുകളുടെ ആചാരങ്ങൾ വ്യാപിച്ചുകിടക്കുന്നു. ഷിയാ പുണ്യനഗരങ്ങളായ ഖോം, നജാഫ്, കർബല എന്നിവിടങ്ങളിൽ നടക്കുന്ന ആചാരപരമായ ചടങ്ങുകൾക്ക് ശേഷം മഷാദിൽ സംസ്കാരം നടത്തുന്നതിന് മുന്നോടിയായി ഇറാൻ രാജ്യവ്യാപകമായി ഒരാഴ്ച നീളുന്ന വിലാപയാത്രയാണ് സംഘടിപ്പിച്ചിരിക്കുന്നത്. പരമോന്നത നേതാവിന്റെ പെട്ടെന്നുള്ള വിയോഗത്തിലും രാജ്യത്തിന്റെ കെട്ടുറപ്പും ശക്തിയും വിളിച്ചോതുന്നതായിരിക്കും ഈ വിലാപയാത്രയെന്ന് ഇറാൻ ഭരണകൂടം അറിയിച്ചിട്ടുണ്ട്.

Also Readഖാംനഈയുടെ വിലാപയാത്രയിൽ 3000 പേർ വരെ മരിച്ചേക്കാം; ഇറാൻ റെഡ് ക്രസന്റിന്റെ അതീവ രഹസ്യ റിപ്പോർട്ട് പുറത്ത് വിട്ട് ജർമൻ മാധ്യമം
Content Highlights

Thousands gathered at the Imam Khamenei Grand Mosalla in Tehran to pay their final respects to Iran’s late Supreme Leader Ali Khamenei. The state funeral witnessed heartbreaking scenes, highlighted by the tiny coffin of his 14-month-old granddaughter, Zahra Mohammadi Golpayegani, killed in the airstrikes. A week-long nationwide procession is being held across major cities before the final burial in Mashhad.