Source :- SIRAJLIVE NEWS
സോളിഹള്‍ | ഗര്‍ഭസ്ഥ ശിശുവിനെ കൊല്ലുമെന്ന് ദമ്പതികളെ ഭീഷണിപ്പെടുത്തി ലക്ഷക്കണക്കിന് പൗണ്ട് മൂല്യമുള്ള ക്രിപ്‌റ്റോ കറന്‍സി കൈവശപ്പെടുത്തി കവര്‍ച്ചാ സംഘം. ഇംഗ്ലണ്ടിലെ സോളിഹള്ളിലാണ് സംഭവം. വീട്ടില്‍ അതിക്രമിച്ചു കയറിയ ശേഷമാണ് മോഷ്ടാക്കള്‍ ക്രിപ്‌റ്റോ കറന്‍സി കവര്‍ന്നത്. കറന്‍സിക്ക് പുറമെ, റോളക്‌സ് വാച്ചുകളും കൈക്കലാക്കിയാണ് സംഘം വീട്ടില്‍ നിന്ന് പോയത്.
‘ഭയാനകമായ ആക്രമണമായിരുന്നു. കുട്ടിയുടെ ജീവന്‍ നഷ്ടപ്പെട്ടേക്കുമെന്ന് തന്നെ കരുതി.’- ദമ്പതികള്‍ മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു.
ആക്രമികളെ കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് നിയമപാലക സംഘമായ ക്രൈംസ്റ്റോപ്പേഴ്‌സ് പതിനായിരം ഡോളര്‍ ഇനാം പ്രഖ്യപിച്ചു. ക്രിപ്റ്റോ കറന്‍സി നിക്ഷേപകരെ ലക്ഷ്യം വച്ചുള്ള ഇത്തരം ആക്രമണങ്ങലെ ‘റെഞ്ച് അറ്റാക്ക്’ എന്നാണ് വിദഗ്ധര്‍ വിശേഷിപ്പിക്കുന്നത്. ക്രിപ്‌റ്റോ കറന്‍സിയുടെ മൂല്യം വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ഇത്തരം കവര്‍ച്ചകളെക്കുറിച്ചുള്ള റിപോര്‍ട്ടുകള്‍ യു കെ, ഫ്രാന്‍സ്, യു എസ് എന്നിങ്ങനെ പലയിടങ്ങളില്‍ നിന്നും പുറത്തുവരുന്നുണ്ട്.
Content Highlights:
An armed gang broke into a home in the UK and extorted millions in cryptocurrency. The intruders coerced the victim by threatening his pregnant wife and unborn baby. Authorities are investigating the violent home invasion and tracking the stolen digital assets.



