Source :- SIRAJLIVE NEWS
ഭാവ്നഗര്‍ | സമ്പൂര്‍ണ മദ്യ നിരോധനം നിലനില്‍ക്കുന്ന ഗുജറാത്തില്‍ വ്യാജമദ്യ ദുരന്തം. ഭാവ്നഗറിലെ മദ്യസല്‍ക്കാരത്തില്‍ പങ്കെടുത്ത നാലുപേരാണ് വ്യാജമദ്യം കുടിച്ചു മരിച്ചത്. നിരവധിപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ പത്തുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രി ഘോഘ താലൂക്കിലെ ഖരാദി ഗ്രാമത്തില്‍ ഏഴ് സുഹൃത്തുക്കള്‍ ചേര്‍ന്ന് നടത്തിയ മദ്യസല്‍ക്കാരത്തിനിടെ ആയിരുന്നു സംഭവം. മദ്യപിച്ചതിന് പിന്നാലെ ആളുകള്‍ക്ക് അസ്വസ്ഥത ഉണ്ടായി. നാലുപേര്‍ ഉടന്‍ മരിച്ചു. മറ്റുള്ളവരെ ഭാവ്നഗര്‍ സിറ്റി ആശുപത്രി, ആരോഗ്യാം ആശുപത്രി, ബി ഐ എം എസ് ആശുപത്രി, വേദ് ഐസിയു എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇവരെ പ്രത്യേക മെഡിക്കല്‍ സംഘം നിരീക്ഷിച്ചുവരികയാണ്. ഭാവ്നഗര്‍, മധ്യപ്രദേശ് സ്വദേശികള്‍ ചേര്‍ന്നാണ് വ്യാജമദ്യ വില്‍പ്പന നടത്തിയത്. വ്യാജമദ്യം വിലകൂട്ടി യഥാര്‍ഥ മദ്യത്തിന്റെ കുപ്പിയില്‍ നിറച്ച് ശരിക്കുമുള്ള മദ്യമാണെന്ന് വിശ്വസിപ്പിച്ചായിരുന്നു വില്‍പ്പന. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രതികള്‍ മദ്യം വില്‍ക്കുന്നുണ്ടെന്ന് പോലീസ് കണ്ടെത്തി.
ആകെ എത്ര കുപ്പി മദ്യം വിറ്റുവെന്നും ഏതൊക്കെ പ്രദേശങ്ങളിലാണ് മദ്യംവിതരണം ചെയ്തതെന്നും കണ്ടെത്താനായി പോലീസ് അന്വേഷണം നടത്തിവരികയാണ്. വ്യാജ മദ്യത്തിന്റെ സാമ്പിളുകള്‍ ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചു. മദ്യനിരോധനം നിലനില്‍ക്കുന്ന സംസ്ഥാനത്ത് ഇത്തരത്തിലുള്ള ദുരന്തം ആവര്‍ത്തിക്കുന്നത് സര്‍ക്കാറിന് കനത്ത തിരിച്ചടിയായി.
Content Highlights:
Four people died in Bhavnagar, Gujarat after consuming illicit liquor at a gathering in Kharadi village. Several others are currently undergoing treatment at local hospitals. Police have detained ten suspects involved in selling counterfeit liquor refilled in genuine bottles.



