Source :- SIRAJLIVE NEWS
പോര്‍ട്ട് ഒ പ്രിന്‍സ് | ജനുവരി ഒന്ന് മുതല്‍ സെപ്തംബര്‍ പതിനൊന്ന് വരെയുള്ള ദിവസങ്ങളില്‍ കാറിബനിലെ ഹെയ്തിയില്‍ ഗുണ്ടാ ആക്രമണങ്ങളില്‍ ഈ വര്‍ഷം മാത്രം 5,700 ലധികം ആളുകള്‍ കൊല്ലപ്പെടുകയോ പരുക്കേല്‍ക്കുകയോ ചെയ്തതായി ഐക്യരാഷ്ട്രസഭ. ആയിരത്തോളം സ്ത്രീകളും കുട്ടികളും ബലാത്സംഗം ചെയ്യപ്പെട്ടതായും 230 ആളുകള്‍ തട്ടിക്കൊണ്ടുപോകപ്പെട്ടതായും യു എന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ വോള്‍ക്കര്‍ ടര്‍ക്ക് പറഞ്ഞു.
പതിറ്റാണ്ടുകളായി ഹെയ്തിയില്‍ ഗുണ്ടാ സംഘങ്ങളുടെ ആക്രമണങ്ങള്‍ നടന്നുവരികയാണ്. 2021 ജൂലൈ ഏഴിന് പ്രസിഡന്റ് ജോവെനെല്‍ മോയിസ് കൊല്ലപ്പെട്ട സംഭവത്തിന് ശേഷമാണ് ആക്രമണം വ്യാപകമായത്.
അക്രമസംഘങ്ങള്‍ക്കെതിരായ നടപടിക്കിടയിലാണ് നൂറോളം ആളുകള്‍ക്ക് പരുക്കേറ്റതെന്ന് ടര്‍ക്ക് പറഞ്ഞു. ക്രിമിനല്‍ സംഘത്തിലേക്കുള്ള കുട്ടികളുടെ റിക്രൂട്ട്‌മെന്റ് മൂന്നിരട്ടിയായി വര്‍ധിച്ചതായും ഹൈക്കമ്മീഷണര്‍ പറഞ്ഞു.
Content Highlights: More than 5,700 people have been killed or injured in Haiti this year due to escalating gang violence, according to a report by the United Nations. The security situation in the Caribbean nation continues to deteriorate rapidly as armed criminal groups control vast areas. The UN has urged immediate international action and support to restore peace and protect civilians.



