Source :- SIRAJLIVE NEWS
ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനീയറിംഗ് (ഗേറ്റ്) 2027 ന്റെ രജിസ്‌ട്രേഷൻ സമയപരിധി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി മദ്രാസ് (ഐ ഐ ടി മദ്രാസ്) പരിഷ്‌കരിച്ചു. ഈ മാസം 27 മുതലായിരിക്കും അപേക്ഷാ നടപടികൾ ആരംഭിക്കുകയെന്ന് ഐ ഐ ടി മദ്രാസ് അറിയിച്ചു.
അപേക്ഷ ആരംഭിച്ചുകഴിഞ്ഞാൽ, വിദ്യാർഥികൾക്ക് ഗേറ്റ് ഓൺലൈൻ ആപ്ലിക്കേഷൻ പ്രോസസ്സിംഗ് സിസ്റ്റം പോർട്ടൽ വഴി അപേക്ഷിക്കാൻ കഴിയും.
പുതുക്കിയ ഷെഡ്യൂൾ പ്രകാരം, അപേക്ഷകർക്ക് സെപ്തംബർ 21 വരെ ലേറ്റ് ഫീ ഇല്ലാതെ അപേക്ഷ സമർപ്പിക്കാം. ലേറ്റ് ഫീ സഹിതം ഒക്ടോബർ അഞ്ച് വരെയും അപേക്ഷ സമർപ്പിക്കാം. മറ്റ് പ്രധാന തീയതികളിൽ മാറ്റം വരുത്തിയിട്ടില്ല. അപേക്ഷ തിരുത്തൽ വിൻഡോ ഒക്ടോബർ 14 മുതൽ 21 വരെ ലഭ്യമാകും.
അതേസമയം, സിറ്റി അലോട്ട്‌മെന്റ് വിജ്ഞാപനം ജനുവരി നാലിന് പുറപ്പെടുവിക്കും. ഗേറ്റ് 2027 പരീക്ഷ ഫെബ്രുവരി ആറ്, ഏഴ്, 13, 14, 20, 21 തീയതികളിൽ നടക്കും, ഫലം മാർച്ച് 19 ന് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും gate2027.iitm.ac.in സന്ദർശിക്കുക.
വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പിലെ നാഷനൽ കോ-ഓർഡിനേഷൻ ബോർഡിനു വേണ്ടി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസും (ഐ ഐ എസ്‌സി) ഐ ഐ ടികളും സംയുക്തമായാണ് ഗേറ്റ് നടത്തുന്നത്.
Content Highlights:
IIT Madras revised the registration schedule for GATE 2027, with the application process starting on August 27. Candidates can apply without a late fee until September 21 and with a late fee until October 5. The exams are scheduled across multiple dates in February, with results expected on March 19.



