Source :- SIRAJLIVE NEWS
തിരുവനന്തപുരം | മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ കേരളത്തില്‍ ജോലി ചെയ്യവേ ഉണ്ടായ അഴിമതിക്കേസില്‍ അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവ്. മലേഷ്യന്‍ കമ്പനിയുടെ പ്രൊജക്ട് മാനേജര്‍ ലീ ജീവനൊടുക്കിയ സംഭവത്തില്‍ ഗ്യാനേഷിനെതിരെ മൊഴി നല്കാന് തയ്യാര്‍ എന്ന് ലീയുടെ സുഹൃത്ത് സര്‍ക്കാരിനെയും വിജിലന്‍സിനെയും അറിയിച്ചു. ഇതോടെ കേസില്‍ വിജിലന്‍സ് അന്വേഷണത്തിന് പുറമെ ക്രൈം ബ്രാഞ്ച് അന്വേഷണത്തിനും നീക്കം ആരംഭിച്ചു.
ഗ്യാനേഷ് കുമാര്‍ ലീ യെ മാനസികമായി പീഡിപ്പിച്ചുവെന്നാണ് സുഹൃത്തിന്റെ മൊഴി. ബെല്‍ കമ്പനിയുടെ മുന്‍ ജീവനക്കാരനാണ് ഗ്യാനേഷിനെതിരെ മൊഴി നല്‍കാമെന്ന് പറഞ്ഞിരിക്കുന്നത്. ലീ യുടെ കമ്പനിക്കൊപ്പം കെ എസ് ടി പി കരാര്‍ ഏറ്റെടുത്ത കമ്പനിയാണ് ബെല്‍. ഗ്യാനേഷ് കുമാറിനെതിരെ വിജിലന്‍സിനൊപ്പം ക്രൈംബ്രാഞ്ചും കേസെടുക്കുന്നതോടെ ഗ്യാനേഷ് കുമാറിന് കുരുക്ക് മുറുകും.
കേസില്‍ പുതിയ തെളിവുകള്‍ തേടാനാണ് നീക്കം. മലേഷ്യന്‍ കമ്പനിയുടെ പ്രൊജക്ട് മാനേജര്‍ ലീ ജീവനൊടുക്കിയതിലും പുതിയ അന്വേഷണം ഉണ്ടാകും. മലേഷ്യയില്‍ പോയി ലീയുടെ ബന്ധുക്കളെ കാണാന്‍ ശ്രമം നടത്തും. അതേസമയം ഗ്യാനേഷ് കുമാറിനെതിരായ മുന്‍ വിജിലന്‍സ് അന്വേഷണങ്ങള്‍ പരിശോധിച്ച എസ് പിമാര്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് ഇന്ന് റിപ്പോര്‍ട്ട് നല്‍കും.
Content Highlights:A major breakthrough has emerged in the corruption case involving Chief Election Commissioner Gyanesh Kumar during his tenure in Kerala. A friend of deceased Malaysian project manager Lee expressed willingness to testify against Gyanesh Kumar regarding alleged mental harassment. Following this development, Crime Branch and Vigilance agencies are moving forward with parallel investigations.



