Home rss national malayalam പുതിയ വാർത്ത ഗ്രേറ്റര്‍ നോയിഡയില്‍ താര്‍ സ്‌കൂട്ടറിലിടിച്ച് അഭിഭാഷകന് ദാരുണാന്ത്യം; ഭാര്യക്ക് ഗുരുതര പരുക്ക്

ഗ്രേറ്റര്‍ നോയിഡയില്‍ താര്‍ സ്‌കൂട്ടറിലിടിച്ച് അഭിഭാഷകന് ദാരുണാന്ത്യം; ഭാര്യക്ക് ഗുരുതര പരുക്ക്

3
0

Source :- SIRAJLIVE NEWS

ഗ്രേറ്റര്‍ നോയിഡ | ഗ്രേറ്റര്‍ നോയിഡ വെസ്റ്റില്‍ അമിതവേഗതയിലെത്തിയ താര്‍  സ്‌കൂട്ടറിലിടിച്ച് അഭിഭാഷകന് ദാരൂണാന്ത്യം. ഭാര്യക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു.

എതിര്‍ദിശയിലൂടെയെത്തിയ വാഹനം ഇടിച്ചതിനെത്തുടര്‍ന്ന് തെറിച്ചുവീണ നീരജിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗുരുതരമായി പരുക്കേറ്റ ഭാര്യ ചികിത്സയിലാണ്.

വാഹനം ഉപേക്ഷിച്ച് ഡ്രൈവര്‍ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായും വാഹനത്തിലുണ്ടായിരുന്ന നാലുപേരില്‍ രണ്ടുപേരെ നാട്ടുകാര്‍ പിടികൂടിയെങ്കിലും മറ്റുള്ളവര്‍ ഓടിരക്ഷപ്പെട്ടതായും നീരജിന്റെ സഹോദരന്‍ അമിത് കുമാര്‍ പറഞ്ഞു.

സംഭവത്തില്‍ വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. ഒളിവില്‍ കഴിയുന്ന ഡ്രൈവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കുകയും ചെയ്തു.

കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

#GreaterNoida #RoadAccident #GreaterNoidaWest #TharAccident #UPNews #RoadSafety #SirajNews

Content Highlights: An advocate died and his wife was critically injured after a speeding Thar hit their scooter in Greater Noida West. The driver fled after the crash while locals caught two passengers. Police seized the vehicle, completed post-mortem procedures, and launched a search for the absconding driver.