Home rss national malayalam പുതിയ വാർത്ത ഗർഭിണികളായ പോലീസുകാർക്ക് ആശ്വാസം; യൂണിഫോം പരിഷ്‌കരിച്ചു, കാക്കി സൽവാറും ഷാളും ധരിക്കാം

ഗർഭിണികളായ പോലീസുകാർക്ക് ആശ്വാസം; യൂണിഫോം പരിഷ്‌കരിച്ചു, കാക്കി സൽവാറും ഷാളും ധരിക്കാം

2
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | സംസ്ഥാനത്ത് ഗർഭിണികളായ പോലീസുകാരുടെ യൂണിഫോം പരിഷ്‌കരിച്ചു. ഇനി മുതൽ ഗർഭസ്ഥ അവസ്ഥയിലുള്ള പോലീസുകാർക്ക് ഡ്യൂട്ടി സമയത്ത് കാക്കി സൽവാർ, ഷാൾ, ചെരുപ്പ് (Sandal) എന്നിവ ധരിക്കാൻ അനുമതി നൽകി ഉത്തരവായി. പോലീസ് ആസ്ഥാനത്തെ ഐജി ഹർഷിത അട്ടല്ലൂരിയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.

സംസ്ഥാനത്ത് പോലീസ് ഉദ്യോഗസ്ഥർക്ക് പൊതുവിൽ ഏകീകൃത യൂണിഫോം കോഡാണ് നിലവിലുള്ളത്. എന്നാൽ ഗർഭാവസ്ഥയിലുള്ള ജീവനക്കാർക്ക് കാക്കി ഷർട്ടും പാന്റും ധരിച്ച്, അത് ഇൻഷർട്ട് ചെയ്ത് ഷൂസും ധരിച്ച് ഡ്യൂട്ടി ചെയ്യുന്നത് വലിയ ശാരീരിക ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്നു.

ഇത് സംബന്ധിച്ച് ആഭ്യന്തര വകുപ്പിനും പോലീസ് ആസ്ഥാനത്തും വനിതാ പോലീസുകാരിൽ നിന്ന് നിരവധി പരാതികൾ ലഭിച്ചിരുന്നു. ഈ പരാതികളുടെ അടിസ്ഥാനത്തിൽ വിഷയം പഠിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കുകയും സമിതിയുടെ ശുപാർശകൾ പരിഗണിച്ച ശേഷവുമാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. പുതിയ തീരുമാനം സംസ്ഥാനത്തെ വനിതാ പോലീസ് ഉദ്യോഗസ്ഥർക്ക് വലിയ ആശ്വാസമാകും.

Content Highlights:
The Kerala Police department has revised the official uniform code for pregnant women police officers. As per the new order issued by Police Headquarters IG Harshita Attalluri, pregnant officers are allowed to wear khaki salwar, shawl, and sandals instead of trousers and shoes. This decision brings significant relief to women officers across the state.