Source :- SIRAJLIVE NEWS
ലിബ്രെവില്, ഗാബോണ്‍ | ചാഡിലെ വടക്കുപടിഞ്ഞാറന്‍ സ്വര്‍ണ്ണ ഖനന മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ 72 സൈനികര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്ന് സൈനിക വൃത്തം അറിയിച്ചു. ലിബിയ, നൈജര്‍ എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന, വലിയ സ്വര്‍ണ്ണ നിക്ഷേപങ്ങളുള്ള ടിബെസ്റ്റി മേഖലയില്‍, ഒക്ടോബര്‍ 14 മുതല്‍ ചാഡ് സൈന്യവും പ്രാദേശിക സായുധ സംഘവും തമ്മില്‍ തുടര്‍ച്ചയായ ഏറ്റുമുട്ടലുകള്‍ നടന്നു വരികയാണ്. 1960ല്‍ ചാഡിന് സ്വാതന്ത്ര്യം ലഭിച്ചത് മുതല്‍ ഈ സംഘര്‍ഷങ്ങള്‍ നടന്നുവരുന്നു.
ആഫ്രിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അനധികൃത സ്വര്‍ണ്ണ ഖനനക്കാര്‍, സായുധ സംഘങ്ങള്‍, ചാഡ് സൈന്യം തുടങ്ങിയവരെല്ലാം വിഭവങ്ങള്‍ നേടാന്‍ പരസ്പരം മത്സരിക്കുകയാണ്. പരുക്കേറ്റ സൈനികരെ എല്ലാവരെയും ചാഡിന്റെ തലസ്ഥാനമായ എന്ജമേനയിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടന്ന് അതികൃധര്‍ അറിയിച്ചു. ഖനന മേഖലയായ മിസ്കി നിയന്ത്രിക്കുന്ന ‘മിസ്കി സെല്‍ഫ് ഡിഫന്‍സ് കമ്മിറ്റി’ എന്ന സായുധ സംഘം, ഒക്ടോബര്‍ 14ന് നടത്തിയ ആക്രമണത്തില്‍ ഖനന വിഭാഗത്തിലെ രണ്ട് ഉദ്യോഗസ്ഥരെ കൊല്ലപ്പെടുകയും ഒമ്പത് പേര്‍ക്ക് പരുക്കേല്‍പ്പിക്കുകയും ചെയ്തതോടെയാണ് പോരാട്ടം ആരംഭിച്ചത്.
പോരാട്ടം പുനരാരംഭിച്ചതോടെ മിസ്കിയിലെ സാഹചര്യം അതീവ സംഘര്‍ഷഭരിതമാണെന്ന് സായുധ സംഘവക്താവ് അഹ്മദ് മൊലിക്കിനി പറഞ്ഞു. വിഷയത്തില്‍ ചാഡ് സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗിക പ്രസ്താവനയൊന്നും നടത്തിയിട്ടില്ല.
Content Highlights:At least 72 Chadian soldiers were wounded during ongoing clashes with local armed groups in the northwestern Tibesti gold mining region. The fighting erupted in Miski near the borders of Libya and Niger over resource control. All injured personnel were evacuated to a military hospital in N Djamena.




