Home rss national malayalam പുതിയ വാർത്ത ‘ചായ കുടിക്കാന്‍ പോയതല്ലല്ലോ’; പിണറായി വിജയനെ പരിഹസിച്ച് അലന്‍ ഷുഹൈബ്

‘ചായ കുടിക്കാന്‍ പോയതല്ലല്ലോ’; പിണറായി വിജയനെ പരിഹസിച്ച് അലന്‍ ഷുഹൈബ്

3
0

Source :- SIRAJLIVE NEWS

കോഴിക്കോട് | സി എം ആര്‍ എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയനെ പരിഹസിച്ച് പന്തീരാങ്കാവ് യു എ പി എ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട അലന്‍ ഷുഹൈബ്.
‘പിണറായി വിജയനോടും റിയാസിനോടും വീണയോടും എനിക്ക് ഇത്രയേ പറയാനുള്ളൂ, ചായ കുടിക്കാന്‍ പോയതല്ലല്ലോ’ എന്നാണ് അലന്‍ ഷുഹൈബ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

മാവോവാദി ബന്ധം ആരോപിച്ച് അലന്‍ ഷുഹൈബിനെയും താഹ ഫസലിനേയും അറസ്റ്റ് ചെയ്തതു വിവാദമായപ്പോള്‍ ‘ഇരുവരും ചായകുടിക്കാന്‍ പോയപ്പോഴല്ലല്ലോ അറസ്റ്റിലായത്’ എന്നായിരുന്നു അന്നു മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്‍ പ്രതികരിച്ചത്. ഈ വാക്കുകളാണ് പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി വീണക്കും എതിരെ കേസെടുക്കാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഡി ജി പിക്ക് കത്ത് നല്‍കിയ പശ്ചാത്തലത്തില്‍ അലന്‍ പരിഹാസമായി ആവര്‍ത്തിച്ചിരിക്കുന്നത്.

2019 നവംബറിലായിരുന്നു മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് പന്തീരങ്കാവില്‍ വെച്ച് അലനെയും താഹയെയും പോലീസ് അറസ്റ്റ് ചെയ്തത്. നിരോധിത സംഘടനയായ സി പി ഐ (മാവോയിസ്റ്റ്)യുമായി ബന്ധമുണ്ടെന്നും മാവോയിസ്റ്റ് ആശയപ്രചാരണം നടത്തിയെന്നും ആരോപിച്ചായിരുന്നു നടപടി. പിന്നാലെ ഇരുവര്‍ക്കുമെതിരെ യു എ പി എ ചുമത്തുകയും കേസ് എന്‍ ഐ എ ഏറ്റെടുക്കുകയുമായിരുന്നു.

Content Highlights:
Alan Shuhaib mocked Pinarayi Vijayan on Facebook regarding the CMRL-Exalogic financial deal. He reused the Chief Minister’s old remark about drinking tea after ED sought action against Pinarayi, Riyas, and Veena. Alan was previously arrested under UAPA in 2019 over alleged Maoist links.