Home rss national malayalam പുതിയ വാർത്ത ചിന്നക്കനാലില്‍ ഭീതിപരത്തുന്ന കാട്ടാനകളെ വെടിവെച്ച് കൊല്ലണം; കേസുകള്‍ വന്നാല്‍ നേരിടാന്‍ സര്‍ക്കാര്‍ തയ്യാറാകണം: എംഎം മണി

ചിന്നക്കനാലില്‍ ഭീതിപരത്തുന്ന കാട്ടാനകളെ വെടിവെച്ച് കൊല്ലണം; കേസുകള്‍ വന്നാല്‍ നേരിടാന്‍ സര്‍ക്കാര്‍ തയ്യാറാകണം: എംഎം മണി

2
0

Source :- SIRAJLIVE NEWS

ഇടുക്കി |  ചിന്നക്കനാലില്‍ ജനവാസമേഖലയിലിറങ്ങി ഭീതി വിതക്കുന്ന ആക്രമണകാരികളായ കാട്ടാനകളെ വെടിവെച്ചുകൊല്ലണമെന്ന് മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ എം എം മണി. കാട്ടാനകളെ പിടികൂടി കാടുകയറ്റാനുള്ള വനംവകുപ്പിന്റെ നീക്കത്തെ അനുകൂലിക്കുന്നുണ്ടെങ്കിലും മനുഷ്യന്റെ ജീവനും സ്വത്തിനും ഭീഷണിയുയര്‍ത്തുന്ന കാട്ടാനകളെ വെടിവെച്ചുതന്നെ കൊല്ലുകയാണ് ശാശ്വത പരിഹാരമെന്നും എംഎം മണി പറഞ്ഞുഅത്തരം നടപടികള്‍ സ്വീകരിക്കുമ്പോള്‍ നിയമപരമായ കേസുകള്‍ വന്നാല്‍ നേരിടാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു

സംസ്ഥാനത്തെ ഭരണനേതൃത്വത്തിനും വൈദ്യുതി മന്ത്രിക്കും ഒരു കാര്യത്തിലും ദീര്‍ഘവീക്ഷണമോ വ്യക്തമായ കാഴ്ചപ്പാടോ ഇല്ലെന്നും എംഎം മണി ആരോപിച്ചു. മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും ഇത് തിരിച്ചറിയണം. താനും പിണറായി വിജയനും വൈദ്യുതി മന്ത്രിമാരായിരുന്ന കാലത്ത് കൃത്യമായ ആസൂത്രണം ഉണ്ടായിരുന്നു. മികച്ച രീതിയില്‍ മഴ ലഭിച്ചാല്‍ പോലും സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതിയുടെ 40 ശതമാനം മാത്രമാണ് ജലവൈദ്യുത പദ്ധതികളില്‍നിന്ന് ഉത്പാദിപ്പിക്കാന്‍ സാധിക്കുന്നത്. ബാക്കി ഭൂരിഭാഗം വൈദ്യുതിയും വലിയ വിലകൊടുത്ത് പുറത്തുനിന്ന് വാങ്ങുകയാണ് പതിവ്. കാര്യങ്ങള്‍ കണ്ടറിഞ്ഞ് ചെയ്യാനുള്ള പ്രായോഗിക ബുദ്ധിയും ജനങ്ങളോട് ആത്മാര്‍ത്ഥമായ കൂറും വേണമെന്നും ചിരിച്ചുകാണിച്ച് ഇളിച്ചിരുന്നതുകൊണ്ട് കാര്യമില്ലെന്നും മണി പറഞ്ഞു

Content Highlights: Senior CPM leader MM Mani demanded shooting dangerous wild elephants threatening lives in Chinnakanal, Idukki. He urged the government to face any legal cases resulting from such strict actions. Mani also criticized the current power minister and leadership for lacking vision in managing state affairs.