Home rss national malayalam പുതിയ വാർത്ത ചില്ലറ ചോദിച്ചെത്തി, വനിത ടിടിഇയുടെ മൊബൈല്‍ ഫോണ്‍ കവര്‍ന്നു; പ്രതി പിടിയില്‍

ചില്ലറ ചോദിച്ചെത്തി, വനിത ടിടിഇയുടെ മൊബൈല്‍ ഫോണ്‍ കവര്‍ന്നു; പ്രതി പിടിയില്‍

2
0

Source :- SIRAJLIVE NEWS

പാലക്കാട്  | വനിത ടിടിഇയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. കുപ്രസിദ്ധ മോഷ്ടാവ് മാറാട് റഷീദ ആണ് റെയില്‍വെ പോലീസിന്റെ പിടിയിലായത്.ഞായറാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ടിക്കറ്റ് പരിശോധന ജോലി കഴിഞ്ഞ് കളക്ഷന്‍ തുക കൗണ്ടറില്‍ അടയ്ക്കാന്‍ എത്തിയതായിരുന്നു കൊല്ലം സ്വദേശിയായ ടിടിഇ സിന്ധു. ഇവരുടെ അടുത്തെത്തിയ പ്രതി ആയിരം രൂപക്ക് ചില്ലറ ചോദിച്ചു. ശ്രദ്ധ മാറിയ സമയം പരാതിക്കാരിയുടെ വില കൂടിയ മൊബൈല്‍ ഫോണ്‍ കവര്‍ന്ന് മുങ്ങുകയുമായിരുന്നു പ്രതി.

തുടര്‍ന്ന് ടിടിഇ റെയില്‍വെ പോലിസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയുമായിരുന്നു. സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ കളവ് മുതല്‍ സഹിതം ഷൊര്‍ണൂരില്‍ നിന്നും റെയില്‍വെ പോലിസ് മോഷ്ടാവിനെ പിടികൂടി.

കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലിസ് സ്റ്റേഷനില്‍ മോഷണ കേസുകളും ഗാന്ധി നഗര്‍, അമ്പലപ്പുഴ, തൃശൂര്‍ മെഡിക്കല്‍ കോളജ് എന്നീ പൊലിസ് സ്റ്റേഷനുകളിലായി ഓരോ കേസും ഇയാള്‍ക്കെതിരെയുണ്ട്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു

Content Highlights: Notorious thief Marad Rasheed was arrested by Palakkad Railway Police for stealing a female TTE’s mobile phone. The theft occurred while the TTE was depositing ticket collection money. Police tracked and caught the suspect from Shoranur within hours along with the stolen phone.